കൊടുംക്രൂരത.... പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊലപ്പെടുത്തി

കൊടുംക്രൂരത.... പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊലപ്പെടുത്തി. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം.
പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍ നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് .
അതേസമയം മാര്‍ച്ചില്‍, പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു.
ഏറ്റവും ജനപ്രിയമായ മൊബൈല്‍ ഗെയിമുകളിലൊന്നാണ് പബ്ജി. ചൈനീസ് ഗെയിമിങ് കമ്പനിയായ ടാന്‍സന്റ് ആണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഗെയിം നിരോധിച്ചിട്ടുണ്ട്.
ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയില്‍ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അനധികൃതമായ മാര്‍ഗങ്ങളിലൂടെ പബ്ജി കളിക്കുന്നവരേറെയാണ്.
https://www.facebook.com/Malayalivartha



























