നേപ്പാളില്‍ ഞായറാഴ്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്

സെപ്റ്റംബര്‍ 20ന് അംഗീകരിച്ച പുതിയ ഭരണഘടനപ്രകാരം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതിനായുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഇതിനായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ്‌രാള നേരത്തേ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഞായറാഴ്ച പാര്‍ലമെന്റില്‍ നടക്കുമെന്ന് സ്പീക്കര്‍ സുഭാഷ് നെംവാംഗ് ആണ് അറിയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എന്‍ (യു.എം.എല്‍) നേതാവ് ഖഡ്ഗ പ്രസാദ് ഒലി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു.
അതേ സമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരമൊഴിവാക്കുന്ന വിധം സമവായത്തിലെത്താന്‍ പ്രധാന പാര്‍ട്ടികള്‍ക്കായില്ല.
പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും പാര്‍ലമെന്റ് സ്പീക്കറേയും ഉടന്‍ തിരഞ്ഞെടുക്കും. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള ദിവസം.
സമവായത്തിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ പ്രസിഡന്റ് രാം ബരണ്‍ യാദവ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇത് ഇന്ന് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതിനിടെ പുതിയ ഫെഡറല്‍ ഭരണഘടനയ്‌ക്കെതിരായി ദക്ഷിണ നേപ്പാളില്‍ മധേസി സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha