കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു , ഞെട്ടിക്കുന്ന പട്ടിക പുറത്ത് വിട്ട് സഭ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 26 വൈദികരുടെ പേര് വിവരങ്ങൾ പുറത്ത്. കൊളംബിയയിലെ കത്തോലിക്കാ സഭയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മാത്രമല്ല പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം 1995 നും 2019 നും ഇടയിൽ കുട്ടികളെ ചൂഷണം ചെയ്ത പ്രതികളുടെ പട്ടിക മെഡലിൻ അതിരൂപതയാണ് പുറത്തുവിട്ടത്. മാത്രമല്ല രാജ്യത്ത് കുട്ടികളെ ബലാത്സംഗം ചെയ്തതിന് ആറ് വൈദികരെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എന്നാൽ ഈ വൈദികരിൽ ഭൂരിഭാഗവും കുറച്ച് കാലത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ടുവന്നും, എന്നാൽ ഇവർ വീണ്ടും പുരോഹിതന്മാരായി തിരിച്ചെത്തിയെന്നും ജുവാൻ പാബ്ലോ ബാരിയന്റോസിൻ എന്ന മാധ്യമപ്രവർത്തകൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല വർഷങ്ങളായി പീഡോഫൈൽ വൈദികരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തുന്നയാളാണ് ജുവാൻ പാബ്ലോ ബാരിയന്റോസിൻ.
https://www.facebook.com/Malayalivartha



























