ജര്മ്മനിയിലെ അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്ത്ഥികള് മരിക്കാനിടയാക്കിയ സംഭവത്തില് 41കാരന് അറസ്റ്റില്

ജര്മ്മനിയിലെ ബോച്ചുമില് ബഹുനില അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളി വിദ്യാര്ത്ഥികള് മരിക്കാനിടയാക്കിയ സംഭവത്തില് 41കാരന് അറസ്റ്റില്. ഇയാള് റൊമാനിയന് പൗരനാണ്. അഞ്ജലി ഷീല ജോയി (ചാമക്കാട്, കൊല്ലം), നോവ സാബു (ഇടുക്കി കട്ടപ്പന), സിവിന് ജോണി (കാലടി) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്ക്ക് പരിക്കേറ്റു.
രണ്ടാഴ്ച മുന്പാണ് ഇവര് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാര്ട്മെന്റില് പുതുതായി താമസത്തിനെത്തിയത്. ചൊവ്വാഴ്ച പുലര്ച്ചെ 4.15ഓടെയായിരുന്നു അപകടം. ഉടന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് പടിക്കെട്ടില് തീയും പുകയും നിറഞ്ഞതിനാല് മുകളിലെ നിലകളിലേക്ക് ആദ്യം പ്രവേശിക്കാനായില്ല. തുടര്ന്ന് ഏണികള് ഉപയോഗിച്ച് നാലുപേരെ രക്ഷപ്പെടുത്തി. മറ്റൊരാള് കെട്ടിടത്തില്നിന്ന് ചാടി എയര് കുഷനില് വീണാണ് രക്ഷപ്പെട്ടത്. പിന്നീട് രണ്ടാം നിലയിലെ അപ്പാര്ട്ട്മെന്റില് നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങള് കണ്ടെത്തിയത്.
കെട്ടിടത്തിലെ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന സാദ്ധ്യത അന്വേഷണസംഘം തള്ളി. തീവയ്പാണോയെന്ന് പരിശോധിച്ചുവരികയാണ്. അതേസമയം, കെട്ടിടത്തിലെ താമസക്കാര് തമ്മില് തലേദിവസം തര്ക്കമുണ്ടായിരുന്നതായി പ്രദേശിക മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























