പഠനത്തിനിടെ ഗവേഷകരെ അമ്പരപ്പിച്ചു; കുരങ്ങുകള്‍ സെക്സ് ടോയ്സ് ഉപയോഗിക്കാറുണ്ടെന്ന്

മനുഷ്യർ സുഖത്തിനു പല ഉപകരണങ്ങൾ ഉപയോഗിക്കാറേയുണ്ട്. ഇപ്പോള്‍ ഇന്തോനേഷ്യയിലെ മക്കാക്കുകള്‍ സെക്സ് ടോയ്സ് ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നീണ്ട വാലുള്ള മക്കാക്കുകളുടെ ജനസംഖ്യയെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് ഗവേഷകര്‍ ഈ ജീവികള്‍ കല്ലുകള്‍ ഉപയോഗിച്ച് അവയുടെ ജനനേന്ദ്രിയത്തില്‍ തട്ടുകയും ഉരസുകയും ചെയ്യുന്നത് കണ്ടെത്തിയത്.
ജേണല്‍ എഥോളജിയില്‍ ഈ മാസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സമയത്ത് മക്കാക്കുകളുടെ ചേഷ്ടകള്‍ 'സെക്സ് ടോയ്' സിദ്ധാന്തത്തിലേക്ക് നയിച്ചിരിക്കുകയാണ്.
എന്നാല്‍ ജേണലില്‍ വന്ന വിവരത്തെ വിവിധ തലങ്ങളിലാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ജീവികളുടെ ഇര തേടലുമായി മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ട്. മൃഗങ്ങള്‍ വസ്തുക്കളുമായി സ്വയംഭോഗം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് സാധാരണ പ്രവര്‍ത്തനങ്ങളല്ല.
https://www.facebook.com/Malayalivartha



























