പട്ടാളത്തിൽ ചേരാൻ ബിടിഎസ് താരം ജിൻ; സേവനത്തിന് ഇറങ്ങുക ആദ്യ ഘട്ടത്തിൽ 5 ആഴ്ച നീണ്ട പരിശീലനത്തിനു ശേഷം, ജിന്നിന്റെ പരിശീലനം കൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 60 കിലോമീറ്റർ അകലെ!
പട്ടാളത്തിലെ ഫ്രന്റ് ലൈൻ ബൂട്ട് ക്യാംപിൽ ചേരാൻ ബിടിഎസ് താരം ജിൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. 29 കാരനായ ജിൻ, ആദ്യ ഘട്ടത്തിൽ 5 ആഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണ് സേവനത്തിന് ഇറങ്ങുക എന്നാണ് ലഭ്യമാകുന്ന വിവരം. ജിന്നിന്റെ പരിശീലനം നടക്കുക കൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ്. ഇതേതുടർന്ന് ഫ്രന്റ് ഓഫിസ് ക്യാംപിൽ ചേരും. എന്നാൽ ബിടിഎസിലെ മറ്റ് അംഗങ്ങള് ഏത് ആർമി ക്യാംപിലാണ് ചേരുക എന്നതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.
അതോടൊപ്പം തന്നെ ദക്ഷിണ കൊറിയയിൽ 18 വയസ്സ് തികഞ്ഞ ആരോഗ്യവാന്മാരായ പുരുഷന്മാരെല്ലാവരും 18 മാസത്തേക്ക് പട്ടാളത്തിൽ ചേരണമെന്ന നിയമമുണ്ട്. എന്നാൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയും ഇവിടെയുണ്ട്. ഇതിലേക്ക് ബിടിഎസ് പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ തീരുമാനം നിരാശയിലേക്കെത്തിക്കുകയാണ് ചെയ്തത്. ഇതിൻപ്രകാരമാണ് ബിടിഎസും രാജ്യ സേവനത്തിനായി ഇറങ്ങുന്നത്.
കൂടാതെ ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിൽ ഉണ്ട്. നാളുകളായി വലിയ വേദികളിൽ സംഘം എത്തുന്നത് ആവേശത്തോടെയാണ് സംഗീത പ്രേമികൾ സ്വീകരിക്കുന്നത്. ബാൻഡ് അംഗം ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു. ആർഎം, വി, ജെഹോപ്, ജിമിൻ, സുഗ എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങൾ.
https://www.facebook.com/Malayalivartha