ലോകത്തിന് സമാധാനമാണ് ആവശ്യമാണ്, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ലോകത്തിന് സമാധാനമാണ് ആവശ്യമാണ്, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവര്‍ത്തിക്കണ''മെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
സമാധാനം ആരംഭിക്കുന്നത് വ്യക്തികളില്‍ നിന്നാണ്. വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. യുദ്ധക്കൊതിയും ഉപഭോഗ സംസ്‌കാരവും പാടില്ലെന്നും ദുര്‍ബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു.
കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരാവിഷ്‌കരണമാണ് വത്തിക്കാനില്‍ കണ്ടത്. വര്‍ണാഭമായ ചടങ്ങുകളായിരുന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ആയിരക്കണക്കിന് പേരാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.
"
https://www.facebook.com/Malayalivartha
























