മരിക്കുവാണെങ്കില്‍ ഇങ്ങനെ മരിക്കണം... തന്റെ മരണത്തെ ആഘോഷമാക്കി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 65 കാരി യാത്രയായി

മരണം മുന്നില്‍ കാണുന്നവര്‍ എപ്പോഴും ചിന്തിക്കുക നമ്മളെ ഓര്‍ത്ത് എല്ലാവരും ദുഖിക്കും തന്റെ കുടുംബാംഗങ്ങളുടെ അവസ്ഥ എന്താകും എന്നൊക്കെ ആയിരിക്കും. എന്നാല്‍ തന്റെ മരണശേഷം എല്ലാവരും തന്നെ ദുഖത്തോടെ ഓര്‍ക്കാതിരിക്കാനും മരണ ദിവസം പോലും ആരും കരയാതിരിക്കാനും വേറിട്ട ഒരുക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ഒരു 65 കാരി.
ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ സ്വദേശിനിയായ സാന്‍ഡി വുഡാണ് തന്റെ മരണാനന്തര ചടങ്ങില്‍ ഇങ്ങനെയൊക്കെ ഉണ്ടാകണം എന്ന് തീരുമാനിച്ചത്. തന്റെ മരണശേഷം ഡാന്‍സ് കളിച്ച് എല്ലാവരെയും ഞെട്ടിക്കാന്‍ ഒരു ഡാന്‍സ് സംഘത്തെ തന്നെ തയ്യാറാക്കി വച്ചിട്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്.
മരണവും ജീവിതം പോലെ ആഘോഷമാക്കണമെന്നായിരുന്നു സാന്‍ഡിയുടെ ആഗ്രഹം. ആരും വിഷമിക്കരുത്, എല്ലാവരും പുഞ്ചിരിയോടെ തന്നെ ഓര്‍ക്കണം എന്നും സാന്‍ഡി ആഗ്രഹിച്ചു. അതുപോലെ 10 ലക്ഷം രൂപ മുടക്കി അവര്‍ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. കുതിര വലിക്കുന്നതായിരുന്നു ശവമഞ്ചം. ഒപ്പം സാന്‍ഡിക്ക് പ്രിയപ്പെട്ട ബാഗുകളും ഷൂസും ഒക്കെ വച്ച് ഒരുക്കിയതായിരുന്നു ശവപ്പെട്ടി. ഏതായാലും മരണാനന്തരചടങ്ങുകള്‍ കണ്ടവര്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ഇനി സാന്‍ഡിയെ ഓര്‍ക്കൂ എന്ന് ഉറപ്പാണ്.
സംഭവിച്ചത് ഇങ്ങനെയാണ്, പള്ളിയില്‍ സാന്‍ഡി വുഡിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയാണ്. പെട്ടെന്ന് പല ഭാഗത്ത് ഇരുന്നിരുന്ന നാലുപേര്‍ ജാക്കറ്റൊക്കെ മാറ്റി മുന്നോട്ട് വന്നു. അതുവരെ സാന്‍ഡിയുടെ പരിചയക്കാര്‍ എന്ന മട്ടിലിരുന്ന നാലുപേരും പിന്നീട് മുന്നില്‍ നിന്നും ഡാന്‍സ് കളിക്കാന്‍ തുടങ്ങി. മരണാനന്തര ചടങ്ങില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായാല്‍ ആളുകള്‍ എത്രകണ്ട് അമ്പരക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവരും ഞെട്ടിപ്പോയി.
അധികം വൈകാതെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നാവില്‍ കാന്‍സറായിരുന്നു സാന്‍ഡിക്ക്. എന്നാല്‍, മരിക്കും എന്ന് ഉറപ്പായതോടെ അവര്‍ തന്റെ മരണാനന്തരചടങ്ങുകള്‍ കളറാക്കാന്‍ തന്നെ തീരുമാനിച്ചു. സര്‍പ്രൈസായി ഡാന്‍സ് ചെയ്യാന്‍ കുറേ പേരെ സാന്‍ഡി സമീപിച്ചു.
എന്നാല്‍, പത്തോളം ഡാന്‍സ് ട്രൂപ്പുകള്‍ സാന്‍ഡിയുടെ ആഗ്രഹം സമ്മതിച്ചില്ല. മരണാനന്തരചടങ്ങില്‍ നൃത്തം ചെയ്യാന്‍ പറ്റില്ല എന്ന് അറിയിച്ചു. ഒടുവില്‍ സാമൂഹിക മാധ്യമത്തിലൂടെ കണ്ട ഫ്‌ലെയ്മിങ് ഫെദേഴ്‌സ് എന്ന സംഘമാണ് നൃത്തം ചെയ്യാന്‍ സമ്മതിച്ചത്.
https://www.facebook.com/Malayalivartha























