താരങ്ങളെ കാണാനായി വീടുവിട്ടിറിങ്ങിയ പെണ്‍കുട്ടികളെ കാണാനില്ല; അവസാനം കണ്ടെത്തി

താരങ്ങളെ കാണുന്നതിനായി വീട് വിട്ടിറങ്ങിയ പാക്കിസ്ഥാനി പെണ്‍കുട്ടികളെ കണ്ടെത്തി. കൊറിയന്‍ സംഗീത ബാന്റായ ബി ടി എസിലെ താരങ്ങളെ കാണുന്നതിനായാണ് വീട് വിട്ടിറങ്ങിയത്. ലാഹോറില്‍ ട്രെയിന്‍ യാത്രക്കിടയിലാണ് ദക്ഷിണ കൊറിയയിലേക്ക് പോകുകയാോയിരുന്ന ഇവരെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കറാച്ചിയില്‍ നിന്ന് 13ഉം 14ഉം വയസ്സുളള പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയത്.
ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ദക്ഷിണ കൊറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ട വിവരം അറിയാന്‍ കഴിഞ്ഞത്. കൂടാതെ ദക്ഷിണ കൊറിയയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ഡയറിയും പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്കുളള വിമാന സര്‍വ്വീസ് വിവരങ്ങളും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് മറ്റൊരു സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇരുവരെയും കുറിച്ച് വിവരം ലഭിച്ചത്.
സംഭവത്തിനെ തുടര്‍ന്ന് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന സന്ദേശം നല്‍കുന്ന ബോധവത്ക്കരണ വീഡിയോ കറാച്ചി പൊലീസ് പുറത്തിറക്കിയട്ടുണ്ട്.
https://www.facebook.com/Malayalivartha























