പയ്യന്മാർ ക്യു നിന്നു; പക്ഷെ ഇഷ്‌ടം വേറൊന്നിനെ; വിവാഹം കണ്ടു ഞെട്ടി

2019 ലാണ് പാസ്‌കല്‍ സെലിക് എന്ന യുവതി തന്റെ പുതപ്പിനെ വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുന്നത്. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ച പാസ്‌കല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അവിടെയെത്താമെന്ന ഒരു തുറന്ന ക്ഷണം നല്‍കി. ' ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുളള വിശ്വസ്തമായ ബന്ധം തന്റെ പുതപ്പിനോടാണ്. അത് തനിയ്ക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാവും, നിറയെ സ്‌നേഹത്തോടെ തന്നെ പുണരാനായി ' പാസ്‌കല്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പാസ്‌കലിന്റെ ആഗ്രഹം പോലെ നിരവധി ആളുകള്‍ എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ ഗംഭീരമായൊരു വിവാഹപാര്‍ട്ടിയുമുണ്ടായിരുന്നു. പ്രണയിതാക്കളുടെ ദിനമായ ഫെബ്രുവരി 14 നോട് അടുത്ത ദിവസമായിരുന്നു പാസ്‌കലിന്റെ വിവാഹം. സിംഗിളായി ജീവിക്കുന്നവര്‍ക്ക് ഈ ദിനം അല്‍പം ബുദ്ധിമുട്ടേറിയതാണ്.അങ്ങനെയുളളവര്‍ക്ക് ആഘോഷിക്കാനും വിഷമങ്ങളകറ്റാനുമുളള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്നാണ് പാസ്‌കല്‍ പറയുന്നത്. പാസ്‌കല്‍ പുതപ്പിനെ വിവാഹം ചെയ്തശേഷം ജോണിയെന്ന ബോയ് ഫ്രണ്ട് പാസ്‌കലിന്റെ ജീവിതത്തിലെത്തി. എന്നാല്‍ ജോണി ഇതുവരെയും തന്റെ പുതപ്പിനോട് അസൂയ കാണിച്ചിട്ടില്ലെന്നും താനും പുതപ്പുമായുളള ബന്ധം വളരെ സൗഹൃദപരമാണെന്ന് ജോണിക്കറിയാമെന്നും പാസ്‌കല്‍ പറയുന്നു.
https://www.facebook.com/Malayalivartha























