കൊടുംശൈത്യം..... അതിശൈത്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ 78 മരണം, അഫ്ഗാന്‍ ജനത കടുത്ത ദുരിതത്തില്‍

അതിശൈത്യത്തില്‍ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാന്‍. രക്തസമ്മര്‍ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ 78 പേര്‍ മരിച്ചതായി താലിബാന്‍ അറിയിച്ചു. 75,000 ത്തിലധികം കന്നുകാലികളും ചത്തതായി അഫ്ഗാന്‍ പ്രകൃതിദുരന്ത നിവാരണ മന്ത്രാലയം വക്താവ് ഷഫിയുല്ല റഹീമി പറഞ്ഞു.
അതിശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്ന 10 ലക്ഷം പേര്‍ക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും സന്നദ്ധ സംഘടനകള്‍ക്കെതിരായ താലിബാന്‍ നടപടിയും മൂലം അഫ്ഗാന്‍ ജനത കടുത്ത ദുരിതം അനുഭവിക്കുന്നു.
"
https://www.facebook.com/Malayalivartha























