Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഓസ്ട്രേലിയ കറൻസി നോട്ടിൽ നിന്ന് മാറ്റി... A$5 കറൻസിയിൽ നിന്നാണ് ചിത്രം മാറ്റിയത്... രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകൽപന നൽകുമെന്ന് ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് ..

02 FEBRUARY 2023 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഓസ്ട്രേലിയ കറൻസി നോട്ടിൽ നിന്ന് മാറ്റി. A$5 കറൻസിയിൽ നിന്നാണ് ചിത്രം മാറ്റിയത്. രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകൽപന നൽകുമെന്ന് ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. ഫെഡറൽ സർക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. നോട്ടിന്റെ മറുവശത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

 

 


കഴിഞ്ഞ വർഷമാണ് എലിസബത്ത് രാജ്ഞി മരിച്ചത്. ഭരണഘടനാപരമായി രാജവാഴ്ച ഉള്ള സ്ഥലമെന്ന നിലയിൽ, എലിസബത്ത് രാജ്ഞിയുടെ മരണം ഓസ്‌ട്രേലിയയിൽ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. 1999-ലെ ഹിതപരിശോധനയിൽ ബ്രിട്ടീഷ് രാഞ്ജിയെ രാജാവിനെ രാഷ്ട്രത്തലവനായി നിലനിർത്താൻ വോട്ടർമാർ തിരഞ്ഞെടുക്കുകയായിരുന്നു. അമ്മയുടെ മരണശേഷം ബ്രിട്ടീഷ് രാജാവായി മാറിയ ചാൾസ് മൂന്നാമൻ രാജാവ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെയ്ക്ക് പുറത്തുള്ള മറ്റ് 12 കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രത്തലവനാണ്. ആചാരപരമായി മാത്രമാണ് ഈ സവിശേഷ അധികാരമുള്ളത്.

 

 



ചാൾസ് രാജാവിന്റെ ചിത്രം എലിസബത്ത് രാജ്ഞിയുടേതിന് പകരം A$5 നോട്ടുകളിൽ വരില്ലെന്ന് 2022 സെപ്തംബറിൽ ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പകരം ഓസ്‌ട്രേലിയൻ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വന്നേക്കാമെന്നും പറഞ്ഞിരുന്നു. ഓസ്‌ട്രേലിയൻ ഡോളർ നോട്ടിൽ രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള തീരുമാനം വന്നത് അവരുടെ രാജപദവി പരി​ഗണിച്ചായിരുന്നില്ലെന്നും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നെന്നും ഓസ്ട്രേലിയ പറഞ്ഞു. പുതിയ 5 ഡോളർ നോട്ട് നോട്ട് രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് രൂപകൽപന ചെയ്ത് അച്ചടിക്കാൻ വർഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് വിതരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

 

 



ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനും സ്വദേശീയരെ അംഗീകരിക്കുന്നതിനും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുന്നതിനും മറ്റുമുള്ള നീക്കത്തിന് ഓസ്‌ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബർ ഗവൺമെന്റ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടിലെ ചിത്രം മാറ്റാനുള്ള തീരുമാനം. പുതിയ നീക്കങ്ങൾക്കായി ഹിതപരിശോധന നടക്കാനിരിക്കുകയാണ്. 2021-ൽ, ഓസ്‌ട്രേലിയ ദേശീയ ഗാനം ഔദ്യോഗികമായി ഭേദഗതി ചെയ്തിരുന്നു. തങ്ങളുടെ തദ്ദേശീയർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതയാണെന്ന് തിരിച്ചറിയണമെന്ന ആഹ്വാനങ്ങൾക്കിടെയായിരുന്നു രാജ്യം "യുവവും സ്വതന്ത്രവും" ആണെന്ന പരാമർശം ദേശീയ​ഗാനത്തിൽ നിന്ന് നീക്കം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (16 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (47 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends