Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലാവസ്ഥ പ്രതികൂലമായി, യുഎസ് നാവികസേനയുടെ വിമാനം റൺവേയില്‍ നിന്ന് തെന്നി നീങ്ങി കടലിലേക്ക്, ജെറ്റ് വിമാനം കടലിൽ പൊങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പുറത്ത്

22 NOVEMBER 2023 03:41 PM IST
മലയാളി വാര്‍ത്ത

നാവികസേനയുടെ വിമാനം കടലില്‍ വീണ് അപകടം. റൺവേയില്‍ നിന്ന് തെന്നി നീങ്ങി യുഎസ് നാവികസേനയുടെ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. നാവികസേനയുടെ വലിയ നിരീക്ഷണ വിമാനം മറൈൻ കോർപ്സ്  ആണ് അപകടത്തിൽപ്പെട്ടത്. ഹവായിയിലെ റൺവേയില്‍ നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിന് സമീപത്തെ കടലിലേക്കാണ് വീണത്. മഴയും മേഘങ്ങളും കാഴ്ചക്കുറവിനെ സ്വാധീനിച്ചെന്നും ഇതേ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. വിമാനം പതിവ് പരിശീലനത്തിനായി ഹവായി ദ്വീപിലെത്തിയതായിരുന്നുവെന്ന് യുഎസ് സൈന്യം അറിയിച്ചു. ബോയിംഗ് പി -8 എ പോസിഡോൺ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറത്ത് വിട്ട ചിത്രങ്ങളില്‍ കനോഹേ ബേയിലെ ആഴം കുറഞ്ഞ കടലില്‍ ഇരട്ട എഞ്ചിൻ നിരീക്ഷണ ജെറ്റ് വിമാനം പൊങ്ങിക്കിടക്കുകയായിരുന്നു.

34 കിലോമീറ്റർ വേഗതയിൽ മൂടൽമഞ്ഞ് അടങ്ങിയ കാറ്റ് വീശുന്നതിനാൽ ഏകദേശം 1.6 കിലോമീറ്റര്‍ വരെ കാഴ്ചയുണ്ടായിരുന്നൊള്ളൂവെന്ന് ദേശീയ കാലാവസ്ഥാ സേവന ഡാറ്റാ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അപകടത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു. ഇന്ധന ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൈന്യം അറിയിച്ചു. വിമാനം കടലില്‍ വീണതിനെ തുടര്‍ന്ന് ഇത് പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പ്രദേശവാസിയായ ജോണി കൈന പറഞ്ഞു.

എന്നാല്‍, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് സൈന്യം തയ്യാറായില്ല. ജെറ്റ് വിമാനങ്ങളില്‍ കടല്‍ ജലം മലിനമാക്കുന്ന നിരവധി വിഷ വസ്തുക്കളുണ്ടെന്നും ജോണി കൈന കൂട്ടിച്ചേര്‍ത്തു. സ്പോഞ്ചി പോളിപ്രൊഫൈലിൻ കൊണ്ട് നിർമ്മിച്ച ബൂമുകൾ ഉപയോഗിച്ച് എണ്ണ ചേര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2000 കോടി രൂപ വിലയുള്ള P-8A Poseidon പുതിയ ഇനം വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടോർപ്പിഡോകളും, ക്രൂയിസ് മിസൈലുകളും വഹിക്കുന്ന ഈ വിമാനം പലപ്പോഴും ഇന്‍റലിജൻസ് ശേഖരണം, നാവിക പ്രവർത്തനങ്ങൾ, അന്തർവാഹിനി വിരുദ്ധ, ഉപരിതല വിരുദ്ധ യുദ്ധങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ വിമാനം സാധാരണയായി വാഷിംഗ്ടൺ സ്റ്റേറ്റിലെ വിഡ്‌ബെ ദ്വീപിലാണ് നിലയുറപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends