ഇന്ത്യയോടുള്ള വെറുപ്പിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പാകിസ്ഥാൻ നേതാവ് മാലിക് അസ്ലം വസീർ അജ്ഞാതരാൽ കൊല്ലപ്പെട്ടു

പാകിസ്താനിലെ പ്രമുഖ ട്രൈബൽ നേതാവും പ്രസിഡൻഷ്യൽ അവാർഡ് ജേതാവുമായ മാലിക് അസ്ലം വസീർ അജ്ഞാതർ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു . തെക്കൻ വസീറിസ്ഥാൻ ലോവർ ട്രൈബൽ ഡിസ്ട്രിക്ട്, ഖൈബർ പഖ്തൂൺഖ്വയിലെ ദാസാ ഗുണ്ടായിയിലാണ് സംഭവം. മാലിക് അസ്ലം വസീറും , ഇളയ മകനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് . ഒരു കടയുടെ മേൽക്കൂരയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത് .
ഇന്ത്യയോടുള്ള വെറുപ്പിന്റെ പേരിലാണ് മാലിക് അറിയപ്പെടുന്നത്. പാക് ഭീകരരുടെ അധികം അറിയാത്ത നേതാക്കന്മാരിലൊരാളായിരുന്നു മാലിക് .ഇതോടെ പാക് ഭീകരർക്ക് അവരുടെ മറ്റൊരു നേതാവിനെ നഷ്ടപ്പെട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ വാർത്തക്ക് താഴെ ആളുകൾ കുറിച്ചത്.
https://www.facebook.com/Malayalivartha






















