2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാനുള്ള നീക്കവുമായി പാകിസ്ഥാൻ; ഇന്ത്യയുടെ നിലപാട് ഉറ്റുനോക്കി ലോകരാജ്യങ്ങൾ

2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാനുള്ള നീക്കവുമായി പാകിസ്ഥാൻ രംഗത്ത് വന്നിരിക്കുകയാണ്. ബ്രിക്‌സ് ഗ്രൂപ്പിൽ പൂർണ അംഗത്വത്തിനായി പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ട്. 2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അംഗത്വം കിട്ടാനായി റഷ്യയുടെ സഹായമാണ് ഉറ്റുനോക്കുന്നതെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി വ്യക്തമാക്കി .
പാകിസ്ഥാൻ ബ്രിക്സ് രാജ്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്റെ അപേക്ഷക്ക് പിന്തുണ കിട്ടുന്നതിനായി റഷ്യ അംഗരാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള തയ്യാറെടുപ്പിലാണെന്നും അംബാസഡർ വ്യക്തമാക്കി. പാകിസ്ഥാന്റെ ഈ നീക്കത്തിന് പൂർണ പിന്തുണ നൽകി ചൈന കൂടെയുണ്ട് .
പക്ഷെ എന്താണ് ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്ന് ഉറ്റുനോക്കുകയാണ് ഏവരും. ഇന്ത്യ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല . പാകിസ്ഥാന്റെ ഈ അപേക്ഷയെ ഇന്ത്യ എതിർക്കുമെന്നാണ് നിഗമനം. കാരണം പാകിസ്ഥാന്റെ അംഗത്വം നിലവിലെ സന്തുലിതാവസ്ഥയും ഐക്യവും ഇല്ലാതാക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. പാകിസ്ഥാന്റെ അപേക്ഷയെ ചൈന പൂർണമായി പിന്തുണക്കുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















