സീനിയർ കമാൻഡറും മറ്റ് 3 നേതാക്കളും ഗാസയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്... വടക്കൻ ബ്രിഗേഡിന്റെ കമാൻഡർ അഹമ്മദ് അൽ-ഗന്ദൂറും മറ്റ് മൂന്ന് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് ഹമാസ് സ്ഥിരീകരിച്ചത്...

സീനിയർ കമാൻഡറും മറ്റ് 3 നേതാക്കളും ഗാസയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. വടക്കൻ ബ്രിഗേഡിന്റെ കമാൻഡർ അഹമ്മദ് അൽ-ഗന്ദൂറും മറ്റ് മൂന്ന് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് ഹമാസ് സ്ഥിരീകരിച്ചത്.
സൈനിക കൗൺസിൽ അംഗവും റോക്കറ്റ് ഫയറിംഗ് യൂണിറ്റുകളുടെ തലവനുമായിരുന്ന അഹമ്മദ് അൽ-ഗന്ദൂർ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട ഭീകരൻ കൂടിയാണ്. ഭീകരന്റെ മരണത്തിൽ ഇസ്രായേൽ പ്രതിരോധ സേന നേരത്തെ പ്രസ്താവന ഇറക്കിയെങ്കിലും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ലായിരുന്നു.
ഗന്ദൂറിന്റെ മരണം സംബന്ധിച്ച് ഹമാസ് പ്രസ്താവനയിറക്കി. തങ്ങൾ ഗന്ദൂറിന്റെ പാത പിന്തുടരുമെന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്നു. ഗന്ദൂറിന്റെ രക്തം മുജാഹിദുകൾക്ക് വെളിച്ചമാണ് എന്നാൽ ഇസ്രായേലിന് അത് തീ പോലെയാണെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
https://www.facebook.com/Malayalivartha






















