ഇന്ന് പുലര്‍ച്ചെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ പാകിസ്താനിലും ന്യൂഗിനിയയിലും സിസാങ്ങിലും ശക്തമായ ഭൂചലനം

ഇന്ന് പുലര്‍ച്ചെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നിടങ്ങളില്‍ ശക്തമായ ഭൂചലനം. പാകിസ്താനിലും ന്യൂഗിനിയയിലും സിസാങ്ങിലുമാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പാകിസ്താനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
ന്യൂ ഗിനിയയില്‍ 6.5 ഉം സിസാങ്ങില്‍ 5.0 ഉം ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തി. ആളപായമോ സുനാമി ഭീഷണിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
"
https://www.facebook.com/Malayalivartha






















