ഗാസയില്‍ ഇടതടവില്ലാതെ ബോംബ് വര്‍ഷിച്ച് ഐഡിഎഫ്;ഹമാസിനെ തെക്ക് വടക്ക് ഓടിച്ച് ജൂതപ്പട,രണ്ടാംഘട്ടത്തില്‍ സംഹാരതാണ്ഡവം നടത്തുകയാണ് ഇസ്രയേല്‍,ഇറാന്റെ ശബ്ദം നിലയ്ക്കുന്നു ഹിസ്ബുള്ളയും ഭയത്തില്‍,ചോരക്കളി തുടര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയെ പ്രകമ്പനം കൊള്ളിച്ച് ഐഡിഎഫ് ബോംബ് വര്‍ഷിക്കുന്നു. ഇതിന്റെ പ്രതിധ്വനി പാതാളം വരെ മുഴങ്ങണം, ടണലുകളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് പ്രാണഭയത്തില്‍ ഓടിയൊളിക്കണം. ടണലുകളില്‍ പ്രളയമുണ്ടാക്കി ഭീകരരെ പുകച്ച് പുറത്ത് ചാടിക്കും. പുറത്തേക്ക് വരുന്നവരെ കാത്തിരിക്കുന്നത് ചിന്നിച്ചിതറിക്കുന്ന ബോംബിങ്ങും. രണ്ടാംഘട്ടത്തില്‍ സംഹാരതാണ്ഡവം നടത്തുകയാണ് ഇസ്രയേല്‍. ലോകരാജ്യങ്ങലും ഞെട്ടുന്ന യുദ്ധം. തുടങ്ങിവച്ച ഹമാസിന് അടിപതറി വീണിരിക്കുന്നു. ഇറാന്റെ ശബ്ദം നിലയ്ക്കുന്നു ഹിസ്ബുള്ളയും ഭയത്തില്‍. ചോരക്കളി തുടരുകയാണ് നെതന്യാഹു. ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പും.
വടക്കെന്നും തെക്കെന്നുമില്ലാതെ ഇസ്രയേല്‍ പട്ടാളം ഗാസയെ ബോംബിട്ടു തകര്‍ക്കുന്നു. തെക്ക് വടക്ക് ഓടുകയാണ് ഹമാസ് ഭീകരര്‍. ഗാസയില്‍ വീഴുന്ന ബോംബിന്റെ അലയൊലി അങ്ങ് ഖത്തറില്‍ വരെ മുഴങ്ങുന്നു. തലവന്മാര്‍ ഖത്തറിലാണല്ലോ. അഭയമേഖലകളായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളില്‍ നിന്നു കൂടി ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ നിര്‍ദയം ആക്രമണം തുടരുകയാണ്. ഗാസയില്‍ ഇനി പോകാനിടമില്ലാതെ, ഏതു നിമിഷവും മരണമെത്തുമെന്ന ഭീതിയില്‍ ഹമാസും ജനങ്ങളും. ഒഴിയേണ്ടത് എങ്ങോട്ടെന്നു നിര്‍ദേശിച്ച ശേഷം അതേ സ്ഥലം ബോംബിട്ടു തകര്‍ക്കുന്ന യുദ്ധതന്ത്രം ഭീതി പരത്തുകയാണ്. വ്യോമാക്രമണത്തിനൊപ്പം സൈനികര്‍ നേരിട്ടിറങ്ങിയുള്ള ആക്രമണത്തിനു മുന്നോടിയായി തെക്കന്‍ ഗാസയില്‍ പട്ടാള ടാങ്കുകളിറങ്ങി. ഖാന്‍ യൂനിസിനു സമീപമാണ് ടാങ്കുകള്‍ നിരന്നത്. ജനവാസ മേഖലകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്താണു ടാങ്കുകളും മറ്റു സൈനികവാഹനങ്ങളും മുന്നേറുന്നത്. ജനങ്ങള്‍ക്കും കാറുകള്‍ക്കും നേരെ വെടിവയ്പും നടത്തി. ഖാന്‍ യൂനിസില്‍ ഇപ്പോള്‍ നടക്കുന്നത് ഈ യുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ബാലക്ഷേമ ഏജന്‍സിയായ യുനിസെഫ് ചൂണ്ടിക്കാട്ടി.
വടക്കന്‍ ഗാസയില്‍ ടെലികോം സേവനം പൂര്‍ണമായും നിലച്ചു. ആഷ്‌കലോണ്‍ ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹമാസിന്റെ സൈനികവിഭാഗം അറിയിച്ചു. ഗാസയില്‍ ഹമാസിന്റെ 200 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇതിനിടെ, പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കുളള യാത്രകള്‍ കഴിവതും ഒഴിവാക്കാന്‍ ഇസ്രയേലുകാര്‍ക്കു മുന്നറിയിപ്പു ലഭിച്ചു. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രയും നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിരുത്സാഹപ്പെടുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷത്തെ യെഷ് അതീദ് പാര്‍ട്ടിയുടെ നേതാവ് യയ്ര്‍ ലപീദ് വീണ്ടും ആവശ്യപ്പെട്ടു. നെതന്യാഹു യുദ്ധക്കുറ്റത്തിനു വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദൊഗാന്‍ പറഞ്ഞു. ഇസ്രയേലിനു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണയെയും അപലപിച്ചു.
ഇതിനിടെ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണം നിക്ഷേപകര്‍ നേരത്തേ അറിഞ്ഞെന്ന വെളിപ്പെടുത്തലുമായി യു.എസ് ഗവേഷക സംഘം. ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ റോബര്‍ട്ട് ജാക്‌സണ്‍ ജൂനിയര്‍, കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ജോഷ്വ മിറ്റ്‌സ് എന്നിവരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ആക്രമണത്തിന് പിന്നാലെ വന്‍വിലയിടിവ് മുന്‍കൂട്ടി കണ്ട് വലിയ വിലക്ക് ഓഹരികള്‍ വിറ്റഴിച്ച് പിന്നാലെ തുച്ഛവിലക്ക് അവ സ്വന്തമാക്കിയെന്നാണ് ആരോപണം.
'ആക്രമണത്തിന് നാളുകള്‍ മുമ്പ് ഓഹരി വ്യാപാരികള്‍ വരാനിരിക്കുന്ന സംഭവങ്ങള്‍ കാത്തിരിക്കുന്ന പോലെയായിരുന്നു' 66 പേജ് വരുന്ന റിപ്പോര്‍ട്ട് പറയുന്നു. അതുവരെയും കാര്യമായി ഇടപാടുകള്‍ നടക്കാതിരുന്ന എം.എസ്.സി.ഐ ഇസ്രായേല്‍ ട്രേഡഡ് ഫണ്ടില്‍ (ഇ.ടി.എഫ്) ഒക്ടോബര്‍ രണ്ടിന് ആവശ്യം വന്‍തോതില്‍ വര്‍ധിച്ചതാണ് അതിലൊന്ന്. ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് തെല്‍അവീവ് ഓഹരി വിപണിയില്‍ ഇസ്രായേലി ഓഹരികള്‍ സമാനതകളില്ലാത്ത വിറ്റഴിക്കല്‍ നടന്നെന്നും സംഘം വ്യക്തമാക്കുന്നു.
ഓഹരികള്‍ക്ക് വന്‍ വിലയിടിവ് മുന്നില്‍ കണ്ടുള്ള വിറ്റഴിക്കലാണ് ഇവിടെ നടന്നത്. ഇങ്ങനെ വിലയിടിഞ്ഞ ഓഹരികള്‍ കുറഞ്ഞ വിലക്ക് വീണ്ടും സ്വന്തമാക്കുന്നതാണ് രീതി. ഇസ്രായേലിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍പോലും കാണാത്ത വിറ്റഴിക്കലാണ് നടന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2008ലെ ലോകമാന്ദ്യം, 2014ലെ ഇസ്രായേല്‍ ഗസ്സ യുദ്ധം, കോവിഡ് മഹാമാരി എന്നീ കാലഘട്ടങ്ങളില്‍പോലും ഇത്രവലിയ വിറ്റഴിക്കല്‍ നടന്നിട്ടില്ല. ശരാശരി ദിവസത്തില്‍ 2000 ഓഹരികള്‍ വില്‍പന നടന്നിരുന്നത് ഒക്ടോബര്‍ രണ്ട് 2,27,000 ആയിരുന്നു വ്യാപാരം. ഒരു ഇസ്രായേല്‍ കമ്പനി ഈ ദിവസം ഒറ്റക്ക് ഒമ്പത് ലക്ഷം ഡോളര്‍ ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍.
ഇസ്രായേലിലെ ഏറ്റവും വലിയ ബാങ്കായ ല്യൂമി 44.3 ലക്ഷം ഓഹരികളാണ് സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ വിറ്റഴിച്ചത്. സ്ഥാപനം ഇതുവഴി ലാഭമുണ്ടാക്കിയത് 86.2 കോടി ഡോളര്‍ ആണ്. ആക്രമണത്തിന് തൊട്ടുടന്‍ കാലാവധിയെത്തുംവിധമുള്ള ഓഹരി വ്യാപാരങ്ങളാണ് പലതും നടന്നത്.
'ഞങ്ങള്‍ക്ക് മനസ്സിലായത് ആക്രമണങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ വ്യാപാരികള്‍ ഈ ദുരന്തങ്ങള്‍ ലാഭക്കച്ചവടമാക്കി മാറ്റിയെന്നാണ്. യു.എസിലും മറ്റു രാജ്യങ്ങളിലും നേരത്തേ വിവരം ലഭിച്ച അടിസ്ഥാനത്തില്‍ മാത്രമാണ് ഇങ്ങനെ വ്യാപാരം നടക്കാറ്' റിപ്പോര്‍ട്ടില്‍ പ്രഫസര്‍മാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിലില്‍ ഹമാസ് ആക്രമണ സാധ്യതാ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ചെറുതായി ഇതേ വിറ്റഴിക്കല്‍ കണ്ടിരുന്നെന്നും അവര്‍ പറഞ്ഞു. ഈ പഠന റിപ്പോര്‍ട്ട് ഇസ്രായേലിലെ വാര്‍ത്ത വെബ്‌സൈറ്റായ 'ദ മാര്‍കര്‍' ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്. ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന് ഇസ്രായേലില്‍ വന്‍വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറുമാസം മുമ്പ് ഗസ്സ അതിര്‍ത്തിയില്‍ പടനീക്കം നടക്കുന്നത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി ഒരു ഇസ്രായേലി സൈനികനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, സംഭവം നേരത്തേ അറിയാമെന്നും ഇതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രായേല്‍ ഓഹരി വിപണി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha