Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം.. ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത്..നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്...

08 DECEMBER 2023 02:50 PM IST
മലയാളി വാര്‍ത്ത

ഗാസ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് (Egypt) രംഗത്ത്. പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ ഈജിപ്തും ഇസ്രായേലും (Israel) തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങൾ ഗാസയിൽ വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടയിലാണ് അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയത്. ഇസ്രായേൽ-ഹമാസ് യുദ്ധം വ്യാഴാഴ്ച മൂന്നാം മാസത്തിലേക്ക് കടന്നുകഴിഞ്ഞു. യുദ്ധത്തിൽ ഇതുവരെ 16,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

ഡിസംബർ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഏകദേശം 1.9 ദശലക്ഷം പലസ്തീനികൾ ഗാസ മുനമ്പിൽ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ജനസംഖ്യയുടെ ഏകദേശം 85 ശതമാനം ആളുകൾ പ്രദേശം വിട്ടതായാണ് കണക്കുകൾ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൻ്റെ ആരംഭം മുതൽ തന്നെ ഈജിപ്ത് ആശങ്ക വച്ചുപുലർത്തുന്നുണ്ട്.തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീനികളുടെ കടന്നുകയറ്റമുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു ഈജിപ്തിൻ്റെ ആശങ്ക. പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കില്ലെന്നാണ് ഈജിപ്ത് ആവർത്തിച്ച് വ്യക്തമാക്കിയതും. ഇസ്രായേൽ സർക്കാർ മന്ത്രാലയം 2.3 ദശലക്ഷം ആളുകളെ ഗാസയിൽ നിന്ന് സിനായ് പെനിൻസുലയിലേക്ക് മാറ്റുന്നതിനുള്ള ഒരു യുദ്ധകാല നിർദ്ദേശം തയ്യാറാക്കിയതായി ഒക്ടോബറിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അപലവിച്ച് പലസ്തീൻ രംഗത്തെത്തി.

മാത്രമല്ല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഈജിപ്തുമായുള്ള സംഘർഷം വഷളാക്കുകയും ചെയ്തിരുന്നു. സംഘർഷത്തിൻ്റെ തുടക്കം മുതൽ പലസ്തീനികൾ ഈജിപ്തും ഗാസയും അതിർത്തി പങ്കിടുന്ന റഫയ്ക്കു സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ഹമാസ് നേതാക്കൾ ഒളിവിൽ കഴിയുകയാണെന്ന വിശ്വാസത്തോടെ, ഇസ്രായേൽ തെക്കൻ ഗാസയിലേക്കും ഖാൻ യൂനിസിലേക്കും സൈനിക നടപടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ റഫയ്ക്കു സമീപമുള്ള ക്യാമ്പുകളിലേക്ക് അഭയാർത്ഥികൾ ഒഴുകിയെത്തുകയായിരുന്നു. ഗാസയിൽ നിന്നുള്ള പലസ്തീനികളെ ഈജിപ്തിലേക്ക് മാറ്റിപ്പാർപ്പിച്ചാൽ അത് അനുചിതവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് വ്യാഴാഴ്ച വാഷിംഗ്ടണിലുള്ള ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു, ഈജിപ്തിലേക്കുള്ള പലസ്തീനികളുടെ ഒഴുക്ക് സംഘർഷത്തെ നേരിടാനുള്ള വഴിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

പലസ്തീനികൾ തങ്ങളുടെ പ്രദേശം വിട്ടുപോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട്. ചെയ്യുന്നു. ഷൗക്രിയും മറ്റ് അറബ് വിദേശകാര്യ മന്ത്രിമാരും വെള്ളിയാഴ്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനെ കാണാനിരിക്കുകയാണ്. പലസ്തീൻ അഭയാർത്ഥികളുടെ വരവ് ഈജിപ്ത് വളരെക്കാലമായി നിയന്ത്രിച്ചിരിക്കുകയായിരുന്നു. എന്നാൽ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾക്കായി റഫ അതിർത്തി ക്രോസിംഗ് തുറന്നതോടെ അഭയാർത്ഥികൾ തങ്ങളുടെ രാജ്യത്തേക്ക് കടന്നു എത്തുമോ എന്ന് ഈജിപ്തിന് ആശങ്കയാരംഭിക്കുകയായിരുന്നു.

 

ബുധനാഴ്ച സമേഹ് ഷൗക്രിയും യുഎൻ സെക്രട്ടറി ജനറൽ ആൻ്റിനിയോ ഗുട്ടെറസും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതോടെ ഗാസ നിവാസികളെ ഈജിപ്തിൻ്റെ നിയന്ത്രണത്തിലുള്ള സിനായ് പെനിൻസുലയിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഇസ്രായേലിൻ്റെ പദ്ധതികൾക്കെതിരെ ജോർദാനും ഇസ്രായേലും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. പലസ്തീനികളെ അവരുടെ ഭൂമിക്ക് പുറത്ത് മാറ്റിപ്പാർപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഈജിപ്ത് ഇസ്രായേലിനോട് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends