Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടൽ, ഇന്ത്യൻ വംശജനായ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു, ഗാസ മുനമ്പിൽ മരിക്കുന്ന ഇസ്രയേലി ജവാന്മാരുടെ എണ്ണം 86 ആയി

08 DECEMBER 2023 03:00 PM IST
മലയാളി വാര്‍ത്ത

ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസ്റ്റർ സർജൻറ് ഗിൽ ഡാനിയൽസ് (34) ആണ് കൊല്ലപ്പെട്ടതെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ അറിയിച്ചു. ഹമാസ് ഭീകരർ ആണ്‌ കൊല്ലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരം ബുധനാഴ്ച ഇസ്രയേലിൽ നടന്നു. ഇതോടെ ഗാസ മുനമ്പിൽ മരിക്കുന്ന ഇസ്രയേലി ജവാന്മാരുടെ എണ്ണം 86 ആയി. ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് സൈനികരിൽ ഗിലും ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിക്കുകയായിരുന്നു. ഹീബ്രൂ സർവകലാശലയിൽ നിന്ന് സ്കൂൾ ഓഫ് ഫാർമസിയില്‍ ഗിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ഒരുമാസം മുൻപായിരുന്നു ഗില്ലിന്റെ വിവാഹനിശ്ചയം.

സൈനികൻ്റെ മരണത്തില്‍ ഇന്ത്യൻ ജൂത പൈതൃക കേന്ദ്രം അനുശോചനം അറിയിച്ചു. ഗാസമുനമ്പിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പ്പിലാണ് ഗില്ലും മറ്റു രണ്ട് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടത്. ‘ഈ യുദ്ധത്തിൽ ഇസ്രയേലിനു നിരവധി സൈനികരെ നഷ്ടമായി. ഇസ്രയേലിലെ മുഴുവൻ ജനങ്ങള്‍ക്കും വേണ്ടി ജീവൻ നഷ്ടമായ നിരവധി പേരുണ്ട്. യോയലിന്റെയും മസാലിന്റെയും മകനും ഇസ്രയേൽ പ്രതിരോധ സേനയുടെ ഭാഗവുമായ ഗിൽ ഡാനിയേലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’–ഇന്ത്യൻ ജൂയിഷ് ഹെറിട്ടേജ് സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു.

അതേസമയം,ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. എന്നാല്‍ കൊല്ലപ്പെട്ട ഹമാസ് കമാന്‍ഡര്‍മാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (7 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (11 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (21 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (26 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (29 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (46 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (51 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (55 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (58 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends