ഇസ്രായേലിന്റെ ഒറ്റയാന്‍ ഹമാസിന്റെ നെഞ്ച് പിളര്‍ക്കുന്നു;തെക്കന്‍ ഗാസയില്‍ തലയെടുപ്പോടെ മെര്‍ക്കാവ,കരുത്ത് പകര്‍ന്ന് യുഎസിന്റെ ശക്തനും,ഭീകരരുടെ പേടി സ്വപ്‌നമായ് ജൂതപ്പടയുടെ വജ്രായുധം,ശത്രുക്കളെ മെതിച്ച് മുന്നേറുകയാണ് ഈ കരുത്തന്‍
അംഗബലം കൊണ്ടും ആയുധബലം കൊണ്ടും ലോകത്തെ തന്നെ ശക്തമായ സേനകളില്‍ ഒന്നാണ് ഇസ്രായേല്‍ പ്രതിരോധ സേന. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ സൈനിക ശക്തി ലോകം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. അത്യാധുനിക പ്രതിരോധ ആയുധങ്ങളും സംവിധാനങ്ങളുമാണ് ഇസ്രായേല്‍ സേനയുടെ മുതല്‍ കൂട്ട്. ഇതില്‍ ഏറ്റവും പ്രധാന്യം അര്‍പ്പിക്കുന്ന ഒന്നാണ് ഗാസ അതിര്‍ത്തിയില്‍ സൈന്യം വിന്യസിച്ചിട്ടുള്ള മെര്‍ക്കാവ ടാങ്ക്. ഇസ്രായേല്‍ സേനയുടെ വജ്രായുധം എന്ന വിശേഷണം ഇണങ്ങുന്ന പ്രതിരോധ ആയുധമാണ് മെര്‍ക്കാവ ടാങ്കുകള്‍. ഹീബ്രുവാക്കായ മെര്‍ക്കാവയുടെ അര്‍ത്ഥം രഥം എന്നാണ്. നിലവില്‍ തെക്കന്‍ ഇസ്രായേലിന്റെ ഗാസ അതിര്‍ത്തിയിലാണ് സൈന്യം പ്രധാനമായും ഈ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകള്‍ക്കായി 45,000 ഷെല്ലുകള്‍ വില്‍ക്കാന്‍ ബൈഡന്‍ ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ 7ന് ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണത്തോട് ഇസ്രായേല്‍ പ്രതികരിച്ചതിന് ശേഷം, ഫലസ്തീന്‍ എന്‍ക്ലേവില്‍ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ യുദ്ധത്തില്‍ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥനയെകുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത. 500 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഈ വില്‍പ്പന, ഉക്രെയ്‌നിനും ഇസ്രായേലിനുമുള്ള 110.5 ബില്യണ്‍ ഡോളറിന്റെ ധനസഹായത്തില്‍ ഉള്‍പ്പെടുന്നതല്ല.. . ഈ ഇടപാട് വേഗത്തില്‍ അംഗീകരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസ് കമ്മിറ്റികളെ പ്രേരിപ്പിക്കുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനും മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയതായാണ് വിവരം. ഒക്‌ടോബര്‍ 7 മുതല്‍ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ട ഗസ്സ ആക്രമണത്തിലും ലെബനനുമായുള്ള തെക്കന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ പതിവായി മെര്‍ക്കാവ ടാങ്കുകള്‍ വിന്യസിക്കുന്നുവെന്ന് യുദ്ധത്തിന്റെ ഓണ്‍ലൈന്‍ ചിത്രങ്ങള്‍ കാണിക്കുന്നു.
ഒക്‌ടോബര്‍ 7 മുതല്‍ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ട ഗസ്സ ആക്രമണത്തിലും ലെബനനുമായുള്ള തെക്കന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ പതിവായി മെര്‍ക്കാവ ടാങ്കുകള്‍ വിന്യസിക്കുന്നുവെന്ന് യുദ്ധത്തിന്റെ ഓണ്‍ലൈന്‍ ചിത്രങ്ങള്‍ കാണിക്കുന്നു. 1970 കളില്‍ നിര്‍മ്മാണം ആരംഭിച്ച മെര്‍ക്കാവ ടാങ്കുകള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1979 ലാണ് ഇസ്രായേല്‍ സേനയുടെ ഭാഗമായത്. മെര്‍ക്കാവ എംകെ 1 ആയിരുന്നു ആദ്യ പതിപ്പ്. ഒരു പതിറ്റാണ്ടിലധികം കാലം പിന്നിടുമ്പോള്‍ അഞ്ച് തലമുറകളില്‍പ്പെട്ട മെര്‍ക്കാവ ടാങ്കുകളാണ് സേനയുടെ ആവനാഴിയില്‍ ഉള്ളത്. ഇതില്‍ ഏറ്റവും പുതിയ പതിപ്പ് സേന സ്വന്തമാക്കിയത് ആകട്ടെ ഈ വര്‍ഷവും. മെര്‍ക്കാവ ഫൈവ് ബറാക്ക് എന്നാണ് പുതിയ ടാങ്കുകള്‍ അറിയപ്പെടുന്നത്. ബറാക്ക് എന്നാല്‍ മിന്നല്‍ എന്നാണ് അര്‍ത്ഥം.
1982 ലെ ലെബനന്‍ യുദ്ധത്തിലാണ് മെര്‍ക്കാവ ടാങ്ക് ശത്രുക്കള്‍ക്കെതിരെ ആദ്യമായി പോരാടിയത്. ഇതോടെ ഇസ്രായേല്‍ സേനയുടെ കരുത്ത് ലോകവും തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള സേനയുടെ നിലനില്‍പ്പിന് പിന്നിലെ പ്രധാനികൂടിയാണ് മെര്‍ക്കാവ ടാങ്കുകള്‍. ടാങ്കുകളിലെ ഒറ്റയാനായ മെര്‍ക്കാവ ഇസ്രായേല്‍ സേനയുടെ ഭാഗമായ മെര്‍ക്കാവ ആര്‍മേഡ് കോംപാക്റ്റ് വെഹിക്കിള്‍ ഡിവിഷനാണ് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങളാണ് ടാങ്കിന്റെ ഏറിയ ഭാഗവും എന്നത് ഇസ്രായേലിന്റെ കരുത്ത് ഒന്ന് കൂടി ഉയര്‍ത്തുന്നതാണ്.
ലോകത്തിലെ മറ്റ് ടാങ്കുകളെ അപേക്ഷിച്ച് സൈനികര്‍ക്ക് പരമാവധി സുരക്ഷ നല്‍കുന്നതാണ് മെര്‍ക്കാവ ടാങ്കുകള്‍. ഇതിന് മുന്‍ഭാഗത്തായി നല്‍കിയിട്ടുള്ള പ്രതിരോധ കവചമാണ് ഇത് സാദ്ധ്യമാക്കുന്നത്. ശക്തമായ കവചം ഷെല്ലാക്രമണങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കുന്നു. മുന്‍പില്‍ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ഈ കവചത്തിന് അനായാസം കഴിയും. അകത്തിരിക്കുന്ന ഡ്രൈവറുടെ ഉള്‍പ്പെടെ സുരക്ഷ ഈ ടാങ്കുകള്‍ ഉറപ്പാക്കുന്നു.
മുന്‍ഭാഗാത്തായാണ് എന്‍ജിന്‍ സ്ഥാപിച്ചിട്ടുള്ളത് എന്നതും മെര്‍ക്കാവയെ വ്യത്യസ്തമാക്കുന്നു. ചെങ്കുത്തായ മലനിരകളില്‍ പോലും അനായാസ കുതിപ്പ് നടത്താന്‍ മെര്‍ക്കാവയ്ക്ക് കഴിയും. മറ്റ് ടാങ്കുകളെ അപേക്ഷിച്ച് നിര്‍മ്മാണ ചിലവ് കുറവാണ് എന്നതും തകരാറുകള്‍ എളുപ്പത്തില്‍ പരിഹരിക്കാമെന്നതും മെര്‍ക്കാവയുടെ മാത്രം സവിശേഷതയാണ്. ആധുനിക സെല്‍ഫ് പ്രൊപ്പെല്‍ഡ് ഹോവിറ്റ്‌സര്‍ മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. മറ്റ് ടാങ്കുകളെ അപേക്ഷിച്ചുള്ള കൂടുതല്‍ സംഭരണ ശേഷിയും മെര്‍ക്കാവയുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഏഴ് ദിവസമായി നീണ്ടുനിന്ന യുദ്ധവിരാമം ഒരാഴ്ച മുമ്പ് അവസാനിച്ചതിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .ഫലസ്തീന്‍ എന്‍ക്ലേവില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയതോടെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 17,487 ആയി ഉയര്‍ന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം രൂക്ഷമായത്തോടെ ഇസ്രായേലിന് സൈനിക സഹായം നല്‍കുന്ന യാതൊരു പദ്ധതിയും ഇല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും, യുദ്ധത്തില്‍ യു.എസ് ആയുധങ്ങള്‍ധാരാളം ഉപയോഗിക്കുന്നുണ്ട് എന്നതാണ് സത്യം. സിവിലിയന്‍ മരണങ്ങള്‍ കുറയ്ക്കണമെന്നു യു എസ് പരസ്യമായി ഇസ്രയേലിനോട് ആവശ്യപെടുന്നുണ്ടെങ്കിലും യുദ്ധത്തിനുള്ള എല്ലാ ഒത്താശകളും അമേരിക്ക ഇസ്രായേലിനു നല്കുന്നുണ്ട്.
https://www.facebook.com/Malayalivartha