Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മരിച്ച സൈനികരുടെ കണക്ക് പുറത്തുവിട്ട് ഇസ്രായേൽ.... നൂറിലേറെ സൈനികർ ഗസ്സ മുനമ്പിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചതായി വാർത്താ ഏജൻസിയായ 'എ.എഫ്.പി' റിപ്പോർട്ട് ചെയ്തു...

12 DECEMBER 2023 01:29 PM IST
മലയാളി വാര്‍ത്ത

ഹമാസിനെതിരായ നടപടി എന്ന പേരിൽ ഗസ്സയിൽ നടത്തിയ കരയാക്രമണത്തിൽ മരിച്ച സൈനികരുടെ കണക്ക് പുറത്തുവിട്ട് ഇസ്രായേൽ. നൂറിലേറെ സൈനികർ ഗസ്സ മുനമ്പിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചതായി വാർത്താ ഏജൻസിയായ 'എ.എഫ്.പി' റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ദക്ഷിണ ഗസ്സാ മുനമ്പിൽ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഔദ്യോഗികവൃത്തങ്ങൾ പുറത്തുവിട്ട പരിക്കേറ്റവരുടെ സൈനികരുടെ കണക്ക് കൃത്യമല്ലെന്ന് ഇസ്രായേൽ മാധ്യമമായ 'ഹാരെറ്റ്‌സ്' പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.

 

 

 

ഒക്ടോബർ ഏഴിനു നടന്ന ഹമാസ് മിന്നലാക്രമണത്തിനുശേഷം 425 സൈനികർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിരുന്നു. 1,593 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 559 പേർക്കും ഗസ്സ കരയാക്രമണത്തിലാണു പരിക്കേറ്റതെന്നും സൈനിക വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

 

എന്നാൽ, ഒക്ടോബർ ഏഴിനുശേഷം ഹമാസ് ആക്രമണത്തിൽ സൈന്യത്തിനുണ്ടായ നഷ്ടങ്ങൾ പുറത്തുവന്നതിനും അപ്പുറത്താണെന്നാണ് ഇസ്രായേൽ പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ഇസ്രായേൽ മാധ്യമങ്ങളായ ഹാരെറ്റ്സും യെദിയോത്ത് അഹ്‌റോനോത്തുമാണ്(വൈ നെറ്റ് ന്യൂസ്) ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സൈന്യത്തിന്റെ കണക്കിനും ഇരട്ടി പരിക്കുകളുണ്ടായിട്ടുണ്ടെന്ന് ആശുപത്രിരേഖകളുടെ അടിസ്ഥാനത്തിൽ പത്രങ്ങൾ വ്യക്തമാക്കുന്നു.

 

 

 

ഒക്ടോബർ ഏഴിനും ഡിസംബർ പത്തിനും ഇടയിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 10,548 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം. ഇതിൽ 471 പേർ ഗുരുതരാവസ്ഥയിലും 868 പേർ ഭേദപ്പെട്ട നിലയിലുമാണുള്ളത്. സൈനികരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ പരിശോധിക്കുമ്പോഴാണ് വലിയ അന്തരം വെളിപ്പെടുന്നതെന്ന് ഹാരെറ്റ്സ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സൈന്യത്തിന്റെ കണക്കും ആശുപത്രിയിലെ വിവരവും തമ്മിൽ വമ്പൻ വ്യത്യാസമുണ്ടെന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.

സൈന്യത്തിന്റെ കണക്കിലും ഇരട്ടി വരും ആശുപത്രികളിലുള്ള സൈനികരെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. അഷ്‌കെലോണിലെ ബർലിസായ് മെഡിക്കൽ സെന്ററിൽ മാത്രം 1,949 സൈനികർ കഴിയുന്നുണ്ട്. യുദ്ധത്തിനിടയിൽ 3,117 പേർ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. സൈന്യത്തിന്റെ കണക്കിൽ ആകെ 1,500 പേർക്ക് പരിക്കേറ്റെന്നു പറയുമ്പോഴാണ് ഒറ്റ ആശുപത്രിയിൽ രണ്ടായിരത്തോളം സൈനികരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

 

 

5,000ത്തിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വൈ നെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 58 ശതമാനത്തിലേറെ പേരുടെ പരിക്കും ഗുരുതരമാണ്. പലർക്കും കൈയും കാലും ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പത്രം വെളിപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (27 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (35 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (42 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends