Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...

26 MAY 2024 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍

2019 ഡിസംബറിൽ ആദ്യമായി കണ്ടെത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോർന്ന ജനിതകമാറ്റം വരുത്തിയ വൈറസിൽ നിന്നാണ് കോവിഡ് എന്ന മാരക രോഗം പൊട്ടിപ്പുറപ്പെട്ടത് . ലോകമെമ്പാടുമുള്ള 4.2 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുകയും 200 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്ത ഒരു മാരക മഹാമാരി തന്നേയായിരുന്നു കോവിഡ്. എല്ലാം രാജ്യങ്ങളെയും അത് ഗുരുതരമായി തന്നെ ബാധിച്ചു. ഇപ്പോഴിതാ വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും. പരീക്ഷണം നടത്തിയ ജീവികളെ വെറും മൂന്ന് ദിവസത്തിനുള്ളിൽ ജനിതകമാറ്റം വരുത്തിയ വൈറസ് കൊന്നിരുന്നു.ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നായിരുന്നു ചോർന്നത്. ഈ ആരോപണം നിലനിൽക്കെയാണ് ലോകത്തിന് തന്നെ ഭീഷണിയായ മറ്റൊരു വൈറസിനെ ചൈന സൃഷ്ടിച്ചത്. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ചൈനയിലെ ഗവേഷകർ എബോള വൈറസിൽ കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീൻ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത്.ഇത് മനുഷ്യശരീരത്തിൽ ഉടനീളം വ്യാപിക്കുകയും ലാബിലുള്ളവരെ രോഗികളാക്കി മാറ്റിയെന്നും പറയപ്പെടുന്നു.ഒന്നിൽ കൂടുതൽ അവയവങ്ങളെ ഈ വൈറസുകൾ നശിപ്പിക്കും.

പഠനമനുസരിച്ച്, വൈറസ് പരീക്ഷിച്ച മൃ​ഗങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തിൽ ചുണങ്ങ് വരികയും പിന്നീട് അവയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യനെ ദിവസങ്ങൾ കൊണ്ട് വകവരുത്തുന്ന ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.അതെ സമയം പാകിസ്താനിൽ കോംഗോ വൈറസ് കണ്ടെത്തി .ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നിർദേശങ്ങളും നൽകിയിട്ടുണ്ട്.ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോംഗോ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ ആണ് കോംഗോ വൈറസ് എന്ന പേരിൽ അറിയപ്പെടുന്നത് .കഴിഞ്ഞ വർഷവും പാകിസ്താനിൽ കോംഗോ വൈറസ് ബാധയുണ്ടായി. 2023-ൽ ഇതു മൂലം 101 കേസുകൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

 

അതിൽ നാലിലൊന്ന് ആളുകളും മരിച്ചു. നിലവിൽ ഈ രോഗത്തിന് പ്രതിവിധിയോ വാക്സിനോ ഇല്ല. ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയായി ഇത് കണക്കാക്കപ്പെടുന്നു.ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1944 ൽ ക്രിമിയയിലാണ് ആദ്യമായി കോംഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർന്ന് അതിനെ ക്രിമിയൻ ഹെമറാജിക് ഫീവർ എന്ന് വിളിച്ചു. 1960 കളുടെ അവസാനത്തിൽ കോംഗോയിൽ സമാനമായ ഒരു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് അതിന്റെ പേര് ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ എന്നാക്കി മാറ്റി.പരാന്നഭോജികൾ വഴി മൃഗങ്ങളുടെ ത്വക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന കോംഗോ വൈറസ് മനുഷ്യരിലേക്ക് പടരുന്നു.

 

കടിയിലൂടെയോ രോഗബാധിതനായ മൃഗത്തിന്റെ രക്തവുമായുള്ള സമ്പർക്കത്തിലൂടെയോ ഈ വൈറസ് മനുഷ്യരിലേക്ക് പടരും. ചെമ്മരിയാടുകളിലൂടെയും ആടുകളിലൂടെയും ഈ വൈറസ് അതിവേഗം പടരുന്നു.രോഗബാധിതനായ വ്യക്തിയുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.രോഗബാധ ഉണ്ടായാൽ അഞ്ചു മുതൽ ആറ് ദിവസം അല്ലെങ്കിൽ പരമാവധി 13 ദിവസം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം മാരകമാകുന്നവരിൽ, അഞ്ചാം ദിവസം മുതൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകും. തലച്ചോറിനെ ബാധിച്ചാൽ മരണം തീർച്ചയാണെന്നും വിദഗ്ധർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു  (9 minutes ago)

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (1 hour ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (1 hour ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (1 hour ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (2 hours ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (2 hours ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം...  (3 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും....  (3 hours ago)

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (3 hours ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (3 hours ago)

Malayali Vartha Recommends