'പുതുതലമുറക്ക് വഴിമാറുക എന്നതാണ് ഏറ്റവും നല്ല വഴി... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍....

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍.
പുതുതലമുറക്ക് വഴിമാറുകയാണ് യു.എസ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ജോ ബൈഡന്‍ . രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും വ്യക്തമാക്കി ബൈഡന്‍.
'പുതുതലമുറക്ക് വഴിമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നിങ്ങള്‍ക്കറിയാമോ, പൊതുജീവിതത്തില്‍ ദീര്‍ഘകാലത്തെ അനുഭവത്തിന് ഒരു സമയവും സ്ഥലവും ഉണ്ട്. പുതിയ ശബ്ദങ്ങള്‍, പുത്തന്‍ ശബ്ദങ്ങള്‍, അതെ, ചെറുപ്പക്കാര്‍ക്കുള്ള സമയവും സ്ഥലവും ഇപ്പോഴുമുണ്ട്' - വ്യക്തമാക്കി ബൈഡന്‍.
https://www.facebook.com/Malayalivartha


























