അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്... ന്യൂയോര്‍ക്കിലെ റോച്ചെസ്റ്ററില്‍ പാര്‍ക്കിലാണ് സംഭവം

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്... ന്യൂയോര്‍ക്കിലെ റോച്ചെസ്റ്ററില്‍ പാര്‍ക്കിലാണ് സംഭവം. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.20നാണ് വെടിവയ്പ് നടന്നത്. ഈ സമയം നിരവധി ജനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. 20കാരന്‍ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ അറിയിക്കുന്നു
ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. എന്നാല്‍ നിരവധി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വെടിയേറ്റ് ആളുകള്‍ കിടക്കുന്നതിന്റെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെയും രംഗങ്ങളുണ്ട്.
സംഭവം നടന്നയുടന്‍ തന്നെ ജനങ്ങള്‍ ചിതറിയോടി. വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് സൂചനകളുള്ളത്്. 'ഈ സമയം എത്രപേര്‍ക്ക് വെടിയേറ്റുവെന്ന് ഞങ്ങള്‍ക്കറിയില്ല. അതറിയാനായി ഞങ്ങള്‍ ശ്രമം തുടരുകന്നു.' റോച്ചസ്റ്റര്‍ പൊലീസ് ക്യാപ്ടന്‍ ഗ്രെഗ് ബെല്ലോ പറഞ്ഞു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ്
"
https://www.facebook.com/Malayalivartha


























