ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ

ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ . സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ഇമ്മാനുവൽ മാക്രോണിനോട് ഈ ആവശ്യം ഉന്നയിച്ചത്.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ യോഗം ചേർന്നിരുന്നു. സംഘടനയുടെ അദ്ധ്യക്ഷനായ ഗാംബിയൻ വിദേശകാര്യ മന്ത്രി മംദൗ തങ്കാര വ്യക്തമാകുന്നത് , ഹനിയയുടെ കൊലപാതകം കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നാണ് .
അതേസമയം യഹിയ സിൻവറിനെ തലവനായി തിരഞ്ഞെടുത്തത് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധം ശക്തമാക്കുന്നു എന്നതിന്റേയും തെളിവാണെന്നാണ് ഹമാസ് . തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നിലപാട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























