ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 മരണം...നിരവധി വീടുകള്‍ തകര്‍ന്ന നിലയില്‍

ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാല്‍ ഒട്ടേറെ വീടുകളും തകര്‍ന്ന നിലയിലാണ്.
പരാന സംസ്ഥാനത്തെ കസ്‌കവെലില്‍ നിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആര്‍72 വിമാനത്തില്‍ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയര്‍ലൈന്‍സ് .
വിമാനം നിയന്ത്രണം വിട്ട് കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. സാവോപോളോ നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























