റഷ്യന്‍, ഇംഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയര്‍ അന്തരിച്ചു.... 85 വയസായിരുന്നു

റഷ്യന്‍, ഇംഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയര്‍ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യന്‍ ഭാഷയില്‍ കേരള സര്‍വകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയായിരുന്നു. സ്വന്തം ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകല്‍പ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ല്‍ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
നോവലും ചെറുകഥകളും വിവര്‍ത്തനങ്ങളുമുള്‍പ്പെടെ പതിനഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ ഷാറൂഖ് ഖാന്‍ ബോളിവുഡിലെ രാജാവ് എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
റഷ്യന്‍ പുസ്തകങ്ങള്‍ മലയാളത്തിലേക്കും, മലയാള പുസ്തകങ്ങള്‍ റഷ്യനിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പരേതനായ ഡോ. ജി കെ വാരിയര്‍ ആണ് ഭര്‍ത്താവ്. ഡോ. കെ പരമേശ്വരന്‍ (ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാര്‍ത്താ വിഭാഗം മുന്‍ മേധാവി), സുലോചന രാംമോഹന്‍ (ചലച്ചിത്ര നിരൂപക) എന്നിവരാണ് മക്കള്‍.
"
https://www.facebook.com/Malayalivartha

























