ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശന വിലക്ക്....

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശന വിലക്ക്. ഇറാന്‍ നടത്തുന്ന ആക്രമണത്തെ കുറിച്ച് മിണ്ടാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ മാത്രം അപലപിച്ച അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന് ഇസ്രയേലിനെ പ്രകോപിപ്പിച്ചു.
ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍പരാജയപ്പെട്ടുവെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാനായി കഴിയാത്തവര്‍ക്ക് ഇസ്രായേല്‍ മണ്ണില്‍ കാലുകുത്താനായി അര്‍ഹതയില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് .
ഇറാന്റെ ആക്രമണമുണ്ടായതിന് ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























