വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്കേറ്റു

വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം . ഇസ്രായേലിന്റെ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ് ആണ് . ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് കൊണ്ടുള്ള ആക്രമണമാണ് നടന്നത്. ഒരു വർഷത്തിനിടെ നിരവധി ആക്രമണങ്ങൾ ഇവർ നടത്തി. 1973ന് ശേഷം ഇറാഖി ആക്രമണത്തിൽ ഇത് ആദ്യമായാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെടുന്നത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു.
സംഘർഷഭരിതമായി പശ്ചിമേഷ്യ മാറിയിരിക്കുകയാണ് . ഇസ്രായേൽ ഹമാസ്- ഇസ്രായേൽ ഹിസ്ബുള്ള പോരാട്ടം പശ്ചിമേഷ്യയെ ആശങ്കപരമായ സാഹചര്യത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. എന്നാൽ അതിനിടയിൽ യുദ്ധഭീഷണിക്കിടെ കഴിഞ്ഞ ദിവസം മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത് മറ്റൊരു ആശങ്കയുണർത്തിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha


























