Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ കിം ജോങ് ഉന്‍ ബോംബിട്ട് തകര്‍ത്തു

16 OCTOBER 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ കിം ജോങ് ഉന്‍ ബോംബിട്ട് തകര്‍ത്തതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡുകൾ ബോംബിട്ട് തകർത്തതെന്നാണ് റിപ്പോർട്ടുകൾ.


ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകര്‍ത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിട്ട് തകർത്തത്.

ദക്ഷിണ കൊറിയന്‍ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജന്‍സും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

 

ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പ്യോയാങ് റോഡുകള്‍ തകര്‍ക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും പറഞ്ഞതിനും പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തിയിലുള്ള റോഡുകളുടെയും റെയിൽവേ ലൈനുകളുടെയും ഭാഗങ്ങൾ ഉത്തര കൊറിയ സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയൻ സൈന്യം. റോഡുകളുടെ വടക്കൻ- തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽ പാതകൾ പൊട്ടിത്തെറിച്ചതായി ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളും റെയിൽവേയും പൂർണമായും വിച്ഛേദിക്കുമെന്നും അതിർത്തി പ്രദേശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണിത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് മുന്നറിയിപ്പ് വെടിയുതിർത്തു. വടക്കൻ അതിർത്തിയിൽ തടസ്സങ്ങളും കുഴിബോംബുകളും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 132 ദശലക്ഷം ഡോളറിനടുത്ത് നികുതിദായകരുടെ പണം ദക്ഷിണ കൊറിയ ഇന്‍റർ-കൊറിയൻ റോഡ് പുനഃർനിർമിക്കാൻ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

1950-53 കാലഘട്ടം മുതൽ രണ്ട് കൊറിയകളും സാങ്കേതികമായി യുദ്ധത്തിലാണ്.

 

 

അടുത്തിടെ രാജ്യ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിലൂടെ തങ്ങളുടെ എതിരാളി ഡ്രോണുകൾ അയച്ചതായി ഉത്തര കൊറിയ ആരോപിച്ചരുന്നു. അതിനെ തുടർന്ന് കൊറിയകൾക്കിടയിൽ വാക്‌പോര് രൂക്ഷമായിരുന്നു. രാജ്യവിരുദ്ധ ഉള്ളടക്കമുള്ള ലഘുലേഖനകൾ ഡ്രോണുകളിലൂടെ കൊണ്ടിട്ടതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയൻ സൈന്യമാണോ സിവിലിയൻമാരാണോ ഡ്രോണുകൾ പറത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദക്ഷിണ കൊറിയൻ ജെ.സി.എസിന്റെ വക്താവ് വിസമ്മതിച്ചിരുന്നു. .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (7 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (11 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (21 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (37 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (53 minutes ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (55 minutes ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (1 hour ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (2 hours ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (2 hours ago)

Malayali Vartha Recommends