Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയോട് ആയുധ സഹായം തേടി ഇറാന്‍;വേണ്ടത് വജ്രായുധമെന്ന് ആയത്തുള്ള അലി ഖമനേയി

16 OCTOBER 2024 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇറാന്റെ ആവനാഴി കാലിയായി കൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ളകള്‍ക്കും ആയുധം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം. ഇറാന്‍ റഷ്യയോട് ആയുധ സഹായം തേടിയിരിക്കുകയാണ്. എന്നാല്‍ ഇറാന് വേണ്ടത് റഷ്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒളിപ്പിക്കുന്ന ആ ആയുധമാണ്. ഇറാന്‍ പ്രസിഡന്റുമായി റഷ്യന്‍ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ച്ച മേഖലയില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

വാക്വം ബോംബ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റഷ്യയുടെ തെര്‍മോ ബാറിക് ബോംബുകളിലാണ് ഇറാന്‍ കണ്ണുവെക്കുന്നത്. ഈ ബോംബിങ് എയ്‌റോസോള്‍ ബോംബ് എന്ന മറ്റൊരു പേരുകൂടി ഇതിനുണ്ട്. ഫ്യൂവല്‍ എയര്‍ ബോംബ് എന്നും ഇതിനെ വിളിച്ചുപോരുന്നു. അങ്ങനെ വിളിക്കാനുള്ള കാരണം ഈ ബോംബിലെ രണ്ടിനം വിസ്‌ഫോടക സാമഗ്രികള്‍ നിറച്ച ഫ്യൂവല്‍ കണ്ടെയ്‌നര്‍ ആണ്. വാക്വം ബോംബിനെ റോക്കറ്റായി തൊടുത്തു വിടാനോ, വിമാനത്തില്‍ നിന്ന് ബോംബ് ആയി ഇടാനോ ഒരുപോലെ സാധിക്കും. ബോംബ് ട്രിഗര്‍ ആയാലുടന്‍ അതിനുള്ളിലെ ഫ്യൂവല്‍ കണ്ടെയ്‌നറില്‍ നിന്ന് ഇന്ധനം ചുറ്റുപാടും നിമിഷ നേരത്തിനുള്ളില്‍ പരക്കെ പ്രസരിക്കും. ആകെ ഒരു മേഘം മൂടിയ അവസ്ഥയാകും. ഈ ഫ്യൂവല്‍ പൂര്‍ണമായും സീല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു കെട്ടിടത്തിനുള്ളിലും പ്രവേശിക്കും. ഈ ഘട്ടത്തിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടാവുക. ഇങ്ങനെ ഫ്യൂവല്‍ മേഘം പ്രവേശിച്ച ഇടങ്ങളെ എല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു വമ്പന്‍ തീഗോളമാണ് പിന്നീടുണ്ടാവുക. ഈ സ്‌ഫോടനത്തോടെ ജനിക്കുന്നത് അതിശക്തമായ ഒരു ബ്ലാസ്റ്റ് വേവ് അഥവാ സ്‌ഫോടനതരംഗം ആണ്. അതുണ്ടാവുന്നതോടെ ആ പ്രദേശത്തെ ഓക്‌സിജന്‍ ഒറ്റയടിക്ക് ഇല്ലാതാവും. ബലവത്തായ കെട്ടിടങ്ങള്‍ തകര്‍ക്കാനും സ്‌ഫോടനത്തിന്റെ പരിധിക്കുള്ളില്‍ പെട്ടുപോവുന്ന സകല ജീവജാലങ്ങളും കൊല്ലപ്പെടാനും ഇത് കാരണമാവും.

2003 ല്‍ 9800 കിലോഗ്രാം ഭാരമുള്ള ഇത്തരത്തിലുള്ള ഒരു ബോംബ് നിര്‍മിച്ച് അമേരിക്ക അതിനെ 'മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്ന് വിളിച്ചപ്പോള്‍ അതിലും ശക്തമായ മറ്റൊന്നുണ്ടാക്കി നാലുവര്‍ഷത്തിനുള്ളില്‍ റഷ്യയും അതിനെ 'ഫാദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്ന് പേരിടുന്നു. 44 ടണ്‍ ഭാരമുള്ള ഒരു ബോംബിനോളം പോന്ന സ്‌ഫോടനമാണ് ഈ ബോംബുകൊണ്ട് ഉണ്ടായത്. ഇത് ആറ്റം ബോംബ് കഴിഞ്ഞാല്‍ ഏറ്റവും മാരകമായ വിസ്‌ഫോടക സാമഗ്രിയാണ്. അടഞ്ഞ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരെ വധിക്കാന്‍ ഈ ബോംബുകള്‍ വളരെ അധികമായി ഉപയോഗിച്ച് വരുന്നു.

യുദ്ധഭൂമിയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മാരകായുധമാണിത്. പ്രയോഗിച്ചാല്‍ അത് ഏറ്റവും വലിയ യുദ്ധക്കുറ്റവുമാണ്. റഷ്യ യുക്രൈനില്‍ ഇത് പ്രയോഗിച്ചുവെന്ന് മുന്‍പ് അമേരിക്ക വാദിച്ചിരുന്നു. എന്നാല്‍ റഷ്യ അത് പാടെ തള്ളിക്കളയുകയായിരുന്നു. ഈ മാരകായുധമാണ് ഇറാന്‍ കൈക്കലാക്കാന്‍ നോക്കുന്നത്. അത് ഇറാനോ ഭീകര ഗ്രൂപ്പുകള്‍ക്കോ റഷ് കൈമാറിയാല്‍ അമേരിക്ക വെറുതെ ഇരിക്കില്ല. അതുകൊണ്ട് അത്ര വലിയ മണ്ടത്തരം പുടിന്‍ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. എങ്കിലും ഒരാശങ്ക പ്രകടിപ്പിക്കുകയാണ് യുദ്ധവിദഗ്ദ്ധര്‍.

ഇറാന്‍ മിസൈല്‍ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം 'മാരകവും കൃത്യവും ആശ്ചര്യകരവുമായിരിക്കുമെന്നാണ്' ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇസ്രയേല്‍ ഭൂപടത്തില്‍ തന്നെ ഉണ്ടാകില്ലെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. 'സ്വയം പ്രതിരോധിക്കാനും ഇസ്രയേലിന്റെ സാധ്യമായ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാനും പൂര്‍ണ്ണമായും തയ്യാറായാണ് നിലവില്‍ ഇറാന്‍ സൈന്യം നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (7 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (11 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (21 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (37 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (53 minutes ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (55 minutes ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (1 hour ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (2 hours ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (2 hours ago)

Malayali Vartha Recommends