Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ഇസ്രായേലിൻ്റെ ദൈവമേ......നന്ദി ...നന്ദി.....ഏറെ നാളായി കാത്തിരുന്ന ദിവസമെന്ന് സത്യൻസം പങ്കുവെച്ച് സോഷ്യൽ മീഡിയ സിൻവാറിന്റെ മരത്തിൽ ആഘോഷം

18 OCTOBER 2024 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

ഇസ്രയേലിന്റെ ‘മോസ്റ്റ് വാണ്ടഡ്’ നരവേട്ട; യഹ്യയ്ക്കു നേരെ വെടിയുതിർത്തത് ടാങ്ക്, തലയോട്ടി തകർന്നു; മരിക്കും മുൻപ് നസ്രല്ലയ്ക്ക് ആ കത്ത്

ഓരോ ഭീകരനിലേക്കും എത്തി അവരെ ഞങ്ങൾ ഇല്ലാതാക്കും എന്നായിരുന്നു ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തെപ്പറ്റ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാൽ കാത്തിരുന്ന്, പദ്ധതിയിട്ട് കൊലപ്പെടുത്തിയതാണോ യഹ്യയെ? എങ്ങനെയായിരുന്നു ഇസ്രയേൽ ഓപറേഷൻ?

കൊല്ലപ്പെട്ടത് യഹ്യതന്നെയെന്ന് ഇസ്രയേലിന് എങ്ങനെ എളുപ്പം സ്ഥിരീകരിക്കാനായി? ഈ മരണത്തോടെ ഗാസയിൽ ഇസ്രയേൽ തുടരുന്ന യുദ്ധവും അവസാനിക്കുമോ? ആരായിരിക്കും യഹ്യയുടെ പകരക്കാരനായി എത്തുക? വിശദമായറിയാം.

 

 

 

ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്. ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും. ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യയെ തേടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളും തിരച്ചിലുമെല്ലാം. എങ്ങനെയാണ് ഈ ഹമാസ് നേതാവിനെ

 

 

ഹമാസിന് മേധാവിമാര്‍ മാറാത്ത കാലമാണ് ഇപ്പോള്‍. ഇറാന്റെ മടയില്‍ കയറി ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകരക്കാരനായി യഹിയ സിന്‍വറിനെ നിയോഗിച്ചത്. ഇപ്പോഴിതാ ഹനിയ്യയുടെ വഴിയെ മരിച്ചിരിക്കയാണ് സിന്‍വറും. ഹിമാസ് നേതാക്കളെ മുച്ചോടും മുടിക്കുമെന്ന ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്. ഹമാസിന് ഇപ്പോള്‍ മേധാവിമാര്‍ വാഴാത്ത കാലമായി മാറിയിട്ടുണ്ട്.

ഹമാസ് മേധാവി യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് ഇസ്രായേല്‍ സൈന്യമായിരുന്നു. തെക്കന്‍ ഗസ്സയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. കൊല്ലപ്പെട്ടത് സിന്‍വറാണെന്ന് ഇസ്രായേല്‍ പറയുമ്പോഴും അതിനോട് പ്രതികരിക്കാന്‍ പോലും ഹമാസിന് സാധിക്കുന്നില്ല.

അതേസമയം സിന്‍വറിനെ വധിച്ച ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും രംഗത്തെത്തി. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യാമെന്ന് യുഎസ് വ്യക്തമാക്കി. ഗാസയിലെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ സിന്‍വര്‍ ഒരു തടസ്സമായിരുന്നു. ആ തടസ്സമാണ് ഇപ്പോള്‍ നീങ്ങി. എങ്കിലും ഒരുപാട് ജോലികള്‍ ഇനിയും ബാക്കിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

ബുധനാഴ്ച രാത്രി തെക്കന്‍ ഗസ്സയിലുള്ള സതേണ്‍ കമാന്‍ഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേല്‍ സൈനികരാണ് ആക്രമണം നടത്തിയയത്. ഈ ആക്രമണത്തിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന നേതാവാണ് സിന്‍വാര്‍. ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്. 23 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.

2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലില്‍നിന്ന് വിട്ടയച്ചു. മോചിതനായശേഷം സിന്‍വാര്‍ ഹമാസിന്റെ മുന്‍നിര നേതാവായി വളര്‍ന്നു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

അതേസമയം ഹമാസ് ഉന്നത നേതാവ് യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങള്‍ക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളില്‍ ഹമാസ് ഉന്നതരെ ഇസ്രയേല്‍ ഇല്ലാതാക്കിയിരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവര്‍ഷം സിന്‍വര്‍ യുദ്ധഭൂമിയില്‍ കഴിഞ്ഞത്. സിന്‍വറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നു.

തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥിക്യാംപില്‍ 1962ലാണ് യഹ്യ സിന്‍വര്‍ ജനിച്ചത്. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായപ്പോള്‍ ആഷ്‌കെലോന്‍ ആയിത്തീര്‍ന്ന മജ്ദല്‍ അസ്‌കലമില്‍നിന്നുള്ള അഭയാര്‍ഥികളായിരുന്നു സിന്‍വറിന്റെ കുടുംബം. ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ 1988ല്‍ അറസ്റ്റിലായി. 22 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ല്‍ മോചിതനായി. രണ്ടുദശകത്തിലേറെ നീണ്ട ജയില്‍ജീവിതം സിന്‍വറിന്റെ പോരാട്ടവീര്യം ഉയര്‍ത്തി. സായുധസമരമല്ലാതെ പലസ്തീന്‍കാര്‍ക്കു മറ്റുവഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ജയില്‍വാസത്തിനിടെ ഹീബ്രുവില്‍ പരിജ്ഞാനം നേടി. ഇസ്രയേല്‍ നേതാക്കളുടെ മനസ്സ് പഠിക്കാന്‍ ഹീബ്രൂ പഠനം സഹായിച്ചെന്ന് സിന്‍വര്‍ പറയുകയുണ്ടായി. 2017ല്‍ ഇസ്മായില്‍ ഹനിയ ഖത്തറില്‍ പ്രവാസിയായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായതോടെ ഗാസയിലെ മേധാവിയായി സിന്‍വര്‍ സ്ഥാനമേറ്റു. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്റെ നിയന്ത്രണം സിന്‍വറിനായിരുന്നു.

വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പട്ടണങ്ങളില്‍ ഇസ്രയേല്‍ വന്‍തോതില്‍ കുടിയേറ്റം ആരംഭിക്കുകയും പലസ്തീന്‍കാരെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് ഹമാസിനെ കടന്നാക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പറയുന്നു. അതിനിടെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ കടന്നുകയറിയതും വലിയ പ്രകോപനമായി. ഇസ്രയേലില്‍ കടന്നാക്രമണം നടത്തുകയെന്ന പദ്ധതി സിന്‍വറിന്റേതായിരുന്നുവെന്നും ഹനിയ ഇതിനോടു പൂര്‍ണമായി യോജിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

 


2017 ല്‍ ഗാസയില്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്ത സിന്‍വറാണ് 2023 ഒക്ടോബര്‍ 7 ന് പുറകിലെ ബുദ്ധികേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്. മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും.

സിന്‍വറിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പായി ഇസ്രയേലി സൈന്യം പറഞ്ഞത് ഗാസയില്‍ നടത്തിയ ഒരു ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. തീവ്രവാദികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനകത്ത് പക്ഷെ ബന്ദികള്‍ ഇല്ലായിരുന്നു എന്നും സൈന്യം സ്ഥിരീകരിച്ചു. സൈന്യം റെയ്ഡ് തുടരുകയാണെന്നും അറിയിച്ചിരുന്നു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ഗാസയുടെ കീഴിലുള്ള ഭൂഗര്‍ഭ ടണലുകളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. നേരത്തെ ഇയാള്‍ ഒളിഞ്ഞിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. പാലസ്തീന്‍കാരെ മാറ്റിപ്പാര്‍പ്പിച്ച ഒരു സ്‌കൂളിന് നേരെയും ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. 28 പേര്‍ ഇതില്‍ കൊല്ലപ്പെട്ടു എന്നാണ് മന്ത്രാലയം അവകാശപ്പെട്ടത്.

ഗാസയില്‍ റെയ്ഡ് നടത്തുകയായിരുന്ന ഇസ്രയേല്‍ സൈന്യം, പകുതി തകര്‍ന്ന കെട്ടിടത്തിനകത്ത് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു അവിടെ എത്തിയത്. അകത്തുണ്ടായിരുന്ന തീവ്രവാദികള്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തെങ്കിലും, ഒരു ഷെല്‍ ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യം മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു ഇസ്രയേല്‍ സേന പുറത്തുവിട്ട വിവരം. പിന്നീട്, ഇസ്രയേല്‍ ജയിലില്‍ കഴിയവെ സിന്‍വറില്‍ നിന്നും ശേഖരിച്ച ഡി എന്‍ എയുമായി ഒത്തുനോക്കീയായിരുന്നു മരണം സ്ഥിരീകരിച്ചത്.

ഹമാസ്, ഹിസ്‌ബുള്ള, ഇറാൻ, ഇസ്രായേലിന് ഇങ്ങനെ മൂന്നു പ്രധാന ശത്രുക്കളാണ്. മൂന്നുപേരുമായും യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. എന്നാൽ ഇറാനുമായുള്ള ഇസ്രയേലിന്റെ ശത്രുത ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല കഴിഞ്ഞ 20 വ‌ർഷമായി ഇറാനെ തകർക്കാനുള്ള പദ്ധതികൾ അണിയറയിൽ അതീവ രഹസ്യമായി തയ്യാറാക്കുകയാണ് ഇസ്രയേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒന്ന് കൈ ഞൊടിച്ചാൽ സൈന്യം എന്തിനും തയ്യാറായി ചാടി വീണിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

 

 

സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെതന്യാഹുവിന്റെ പക്കൽ ആക്രമണം നടത്താനുള്ള തന്ത്രപരമായ സ്ഥലങ്ങളുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിലാണെന്നത് രഹസ്യമാണ് എന്ന് പറച്ചിൽ മാത്രമേ ഉളൂ അത് നിലവിൽ പരസ്യമായ രഹസ്യമാണ്.

ദശലക്ഷക്കണത്തിന് ഡോളറുകൾ മുടക്കി അത്യാധുനിക ആയുധങ്ങൾ ശേഖരിക്കുകയാണ് ഇസ്രയേൽ. എളുപ്പത്തിൽ കണ്ടെത്താനാകാത്ത തരത്തിലെ മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് ഇവയിൽ പലതും കയറ്റി അയച്ചപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവന്നത്.

ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ ഇസ്രയേലിന്റെ പക്കലുണ്ടെന്നാണ് വിവരം. ടെൽ അവീവിൽ നിന്ന് 1,800 കിലോമീറ്റർ അകലെയുള്ള യെമനിൽ കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇത്തരത്തിലെ പ്രത്യേക ആയുധം ലോകശ്രദ്ധ നേടുന്നത്. ഇറാനെ മനസിൽ കണ്ട് ഇസ്രയേൽ തങ്ങളുടെ എഫ് 15 ഫൈറ്റർ ജെറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുകയാണെന്നും വിവരമുണ്ട്.

ഇറാനെ തകർക്കാൻ മാത്രമായി ഇസ്രയേൽ വികസിപ്പിച്ച മറ്റൊരു മാരക ആയുധം ഇപ്പോഴും ലോകത്തിന്റെ കണ്ണിൽപ്പെടാതെ ഒളി‌ഞ്ഞിരിപ്പുണ്ട്. ജെറിക്കോ മിസൈൽ എന്ന പേരിലുള്ള മിസൈലിന്റെ പ്രത്യേകത അതിന്റെ കൃത്യതയും വിനാശകരമായ പ്രത്യാഘാതങ്ങളുമാണ്. ഇറാന്റെ എണ്ണ ഉത്‌പാദനത്തെവരെ തുരന്ന് തകർക്കാൻ കഴിയുന്ന ബങ്കർ ബസ്റ്റിംഗ് ബോംബുകളാണ് ഇസ്രയേലിന്റെ മറ്റൊരു ശക്തി.
ഇസ്രയേലിന്റെ പക്കൽ പോപ്പി ടർബോ ക്രൂയിസ് മിസൈൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 1500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെവരെ ഇവയ്ക്ക് ആക്രമിക്കാൻ കഴിയും. റഡാറുകളിൽ ഇവയെ കണ്ടെത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മിസൈലിന്റെ കുറിച്ച വിഷാദിയ്ക്കരിക്കുകയാണ് ഇവിടെ ഇസ്രായേലിൻ്റെ യഥാർത്ഥ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ പരാമർശിച്ചുകൊണ്ട് ഗോട്‌ലിവ് തൻ്റെ പോസ്റ്റിൽ ‘ജെറിക്കോ’ പരാമർശിച്ചു, അത് 1960 കളിൽ ആരംഭിച്ചതും വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ നഗരത്തിൻ്റെ പേരിലാണ്.ജെറിക്കോ ബാലിസ്റ്റിക് മിസൈൽ സംവിധാനം തുടക്കത്തിൽ ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സോൾട്ടുമായി സഹകരിച്ചായിരുന്നു, എന്നാൽ 1969-ൽ ഫ്രാൻസ് പിൻവാങ്ങിയപ്പോൾ, ഇസ്രായേൽ അതിൻ്റെ വികസനം തുടർന്നു. തുടക്കത്തിൽ, 1973-ലെ യോം കിപ്പൂർ യുദ്ധസമയത്ത് പ്രവർത്തനക്ഷമമായിരുന്ന ജെറിക്കോ-1 മോഡൽ, പ്രസ്തുത പരിപാടിയുടെ പൂർത്തീകരണമായി പുറത്തുവന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (7 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends