Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...

20 OCTOBER 2024 03:51 PM IST
മലയാളി വാര്‍ത്ത

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിയ്ക്ക് നേരെ നടന്ന ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്നെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേൽ നഗരമായ സിസേറിയയിലെ തന്റെ വസതിയിലേക്ക് ഡ്രോൺ വിക്ഷേപിച്ചതിനുള്ള മറുപടിയായാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

” എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. ശസ്ത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന് ന്യായമായുള്ള യുദ്ധത്തിൽ നിന്ന് എന്നെയോ ഇസ്രായേൽ ഭരണകൂടത്തെയോ ഈ ഡ്രോൺ ആക്രമണം തടയില്ല. ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും എന്നും.”- ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 

വിഡിയോ സന്ദേശത്തിലൂടെ ആയിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ‘ഇറാന്റെ നിഴൽ സംഘങ്ങളുമായി യുദ്ധം തുടരും’’ ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ കൊലപാതകത്തെ ഓർമിപ്പിച്ച് ആയിരുന്നു നെതന്യാഹുവിന്റെ താക്കീത്. ‘‘ രണ്ടു ദിവസം മുൻപ് തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ യഹ്യ സിൻവറിനെ ഉൻമൂലനം ചെയ്തു. ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുകയാണ് എന്നും’’–നെതന്യാഹു വ്യക്തമാക്കി.

വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ആയിരുന്നു ലബനനിൽ നിന്ന് ഡ്രോൺ ആക്രമണം നടന്നത്. ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഒരു ഡ്രോൺ വീടിനടുത്തുള്ള കെട്ടിടത്തിൽ ഇടിച്ചു തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു ഡ്രോണുകളെ വെടിവച്ചിട്ടു. ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തോട് പ്രതികരിച്ചില്ല.

 

 

ആർക്കും പരുക്കുകളില്ല. ഹിസ്ബുല്ല യുദ്ധത്തിനും ആയുധം സംഭരിക്കാനും ഉപയോഗിച്ചിരുന്ന ടണലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചശേഷം 42,519 പലസ്തീൻകാർ കൊല്ലപ്പെടുകയും 99,637 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

 

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. 2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവറായിരുന്നു. ജൂലൈയിൽ ടെഹ്റാനിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടശേഷം സംഘടനയുടെ മേധാവിയായി. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. യഹ്യ സിൻവർ ഗാസയിൽനിന്നാണ് ഹമാസിനെ നയിച്ചിരുന്നത്.

അതിനിടെ, ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചുകഴിഞ്ഞു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും. ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.

 

 

പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends