Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ചെങ്കടലിൽ ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നു; കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു...

24 OCTOBER 2024 11:16 AM IST
മലയാളി വാര്‍ത്ത

ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു. മുൻ നിര ഷിപ്പിംഗ് കമ്പനി മേഴ്‌സ് ഉൾപ്പടെ ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഇറക്കിട്ടുണ്ട്. 135കപ്പലുകളിലാണ് ഹൂതികൾ ഇതുവരെ ആക്രമണം നടത്തിയത്. ഇൻഷുറൻസ് തുകയും, കണ്ടെയ്നർ ചാർജും കുത്തനെ കൂടി. യൂറോപ്പിലും, യുഎസിലുമാണ് ഇത് കൂടുതൽ പ്രഹരമേല്പിച്ചത്. ഇതിന്റെ പ്രത്യാഘാതം മറ്റ് രാജ്യങ്ങളിലും ഉണ്ടായി. പല രാജ്യങ്ങളും ചരക്കെത്തിക്കാൻ മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ് ഉള്ളത്. ഹൂതികൾ ഒരേസമയം ബ്രിട്ടനും, യുഎസും ആക്രമിച്ചിട്ടും അവർ പിന്മാറിയിട്ടില്ല. സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിരോധിക്കാൻ ഇസ്രയേലിലെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിനാൽ ഹൂതികൾ സൃഷ്ടിച്ച പ്രതിസന്ധി അടുത്ത വർഷം വരെ തുടരും എന്നാണ് ഷിപ്പിംഗ് കമ്പനികൾ കരുതുന്നത്.

മെഴ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിട്ടുണ്ട്. ആറുമാസത്തിനിടെ രണ്ടാം തവണയാണ് കമ്പനി മാർഗ്ഗനിർദേശം പുതുക്കുന്നത്. അടുത്ത വർഷം വരെ ദക്ഷിണാഫ്രിക്ക വഴി യാത്ര തുടരാനാണ് പദ്ധതി. നിലവിൽ പല രാജ്യങ്ങളും കരമാർഗം നീക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനാൽ കണ്ടെയ്‌നറുകൾ മതിയാകാത്ത സ്ഥിതി ഉണ്ട്. ഇതിനായി ഹെപ്പക് ലോയിഡ് പോലുള്ള, കമ്പനികളുമായി കണ്ടെയ്നർ പങ്കുവയ്ക്കൽ കരാറുകളിൽ ധാരണയായിട്ടുണ്ട്. മറ്റ് കമ്പനികളും ഈ കരാറിലേയ്ക്ക് എത്തുന്നുണ്ട്. ചരക്ക് രംഗത്തെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിലും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.


ചെങ്കടലിലൂടെ കടത്തിവിടുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ സമീപകാലത്തുണ്ടായ ആക്രമണം ഇതിനോടകം തന്നെ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനും വിതരണശ്യംഖലകളിലെ പ്രതിസന്ധിയും പണപ്പെരുപ്പത്തിന്റെ സാധ്യതകളും വർധിപ്പിച്ചിട്ടുണ്ട്.

2023 നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ നീക്കം. ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെ ചില കമ്പനികൾ ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. ആഫ്രിക്കയെ ചുറ്റിയുള്ള ദീർഘദൂര പാതയാണ് പല രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നൽകിരുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളും ഉള്ളത്.

ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്. ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണ് ചെങ്കടല്‍. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്കയും സഖ്യകക്ഷികളായ മറ്റ്  രാജ്യങ്ങളും മുന്നറിയിപ്പ് മൽകിയിരുന്നെങ്കിലും അമേരിക്കന്‍ പ്രഖ്യാപനം ഹൂതികൾ തള്ളിക്കളയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends