Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ആയുധനിര്‍മ്മാണ ശാലകളില്‍ ഇറാന്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നു; ഇസ്രയേല്‍ കത്തിക്കാന്‍ നീക്കം

12 NOVEMBER 2024 05:19 PM IST
മലയാളി വാര്‍ത്ത

തീക്കളിക്ക് തുനിഞ്ഞ് ഇറാന്‍ ഭരണകൂടം. ജൂത രാഷ്ട്രം കത്തിക്കുമെന്ന് വെല്ലുവിളിച്ച് മാരകായുധങ്ങള്‍ നിര്‍ക്കുന്നു. ഇറാന്റെ ആയുധശാലകളില്‍ ഒരുങ്ങുന്നത് രാസായുധങ്ങള്‍. ഇറാനില്‍ നിന്ന് തന്നെ വിവരങ്ങല്‍ ചോര്‍ത്തി അമേരിക്ക. ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിച്ചതായി അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ മാത്യൂ ലെവിറ്റ്. അദ്ദേഹം ബിസിനസ് ഇന്‍സൈഡറിനോട് പറഞ്ഞു. സൈനികരെയും സാധാരണക്കാരെയും ഒരുപോലെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ശക്തമായ പദാര്‍ത്ഥങ്ങളായ ഫെന്റനൈല്‍ പോലെയുള്ള സിന്തറ്റിക് ഒപിയോയിഡുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിച്ചതെന്നും മാത്യു ലെവിറ്റ് മുന്നറിയിപ്പ് നല്‍കി. ഇവ ഗ്രനേഡുകളിലോ പീരങ്കികളിലോ വിന്യസിച്ചാല്‍ ആള്‍നാശം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

ഫെന്റനൈല്‍ പോലെയുള്ള ഒപിയോയിഡുകള്‍, അനിമല്‍ ട്രാന്‍ക്വിലൈസറുകള്‍ എന്നിവയ്ക്ക് നിയമാനുസൃതമായ മെഡിക്കല്‍ ഉപയോഗങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഇവ ദുരുപയോഗം ചെയ്താല്‍ ഗുരുതരമായ രോഗങ്ങളോ മരണമോ പോലും സംഭവിക്കാം. ഒരാളെ കൊലപ്പെടുത്തണോ അതോ അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടണോ എന്നത് ഇത്തരം രാസവസ്തുക്കളുടെ അളവിനെ ആശ്രയിച്ചിരിക്കും. അതിനാല്‍, ഇസ്രായേല്‍ സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോകാന്‍ ഹിസ്ബുല്ലയും ഹമാസും പോലെയുള്ള ?ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ഇത്തരം രാസായുധങ്ങള്‍ കൈമാറാന്‍ സാധ്യത കൂടുതലാണെന്ന് മാത്യു ലെവിറ്റ് പറയുന്നു.

രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി പേര്‍ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണ് ഫെന്റനൈല്‍. ഇരയുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത്തരം രാസവസ്തുക്കള്‍ ബാധിക്കുന്നതെന്ന് മാത്യു ലെവിറ്റ് പറഞ്ഞു. ഒരിക്കല്‍ ശ്വസിച്ചാല്‍, ഇരകള്‍ക്ക് പൂര്‍ണ്ണ ബോധം നഷ്ടപ്പെടുകയും അബോധാവസ്ഥയിലുള്ള ഇരകളെ ബന്ദികളാക്കാനും കഴിയും. 1980കളിലെ ഇറാന്‍ഇറാഖ് യുദ്ധസമയത്ത് ഇറാനെതിരെ ഇറാഖ് മസ്റ്റാര്‍ഡ് ?ഗ്യാസ് പോലെയുള്ള രാസായുധങ്ങള്‍ പ്രയോ?ഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അന്ന് ഇറാന്‍ രാസായുധത്തിന്റെ ഇരയായിരുന്നു. 10 ലക്ഷത്തോളം ആളുകളാണ് അന്ന് ഇറാനില്‍ മരിച്ചുവീണതെന്നും മാത്യു ലെവിറ്റ് ചൂണ്ടിക്കാട്ടി.

ലെബനനില്‍ അജ്ഞാതമായ ഒരു ടെക്‌നോളജി സ്‌ഫോടനത്തിനായിരുന്നു സെപ്റ്റംബര്‍ 17ന് ലോകം സാക്ഷ്യം വഹിച്ചത്. ആരാണ് അതിന്റെ ബുദ്ധികേന്ദ്രമെന്ന് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ അന്നത്തെ നിഗൂഢമായ ആ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദിന്റെ കറുത്ത കൈകളാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്നുസമ്മതിച്ചിരിക്കുന്നത്.

ഇതിനിടെ ഇസ്രയേലി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇറാന്റെ ഓഫന്‍സീവ് സൈബര്‍ ഓപ്പറേഷനുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വിവരം. സോറെഖ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്ന ഒരു പ്രമുഖ ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഹാക്കിംഗ് ഗ്രൂപ്പ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു.

ഇസ്രയേലിന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ വിവരങ്ങളും ഇറാനിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവിട്ടുമെന്നുമാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെയും യുഎസിലെ ഇസ്രായേല്‍ അംബാസഡറുടെയും സ്വകാര്യ ഫോട്ടോഗ്രാഫുകളും രേഖകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുമുണ്ട്. ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 20142015 കാലയളവിലെ ചില ചിത്രങ്ങളും ഹാക്കര്‍ സംഘം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അതും പുറത്തുവിടുമെന്നും ഇറാനിയന്‍ ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ഗൗരവതരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ പുറത്തുവന്നേക്കുമോയെന്ന് ഇസ്രായേലി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ചോര്‍ന്ന ചിത്രങ്ങള്‍ ഇസ്രായേലി ആണവോര്‍ജ കമ്മീഷന്റെ പ്രൊജക്ടുകളുടേതല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഡിമോണ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയതായി ഇതേ ഹാക്കര്‍ സംഘം മുന്‍പും അവകാശപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends