നെതന്യാഹുവിന്റെ ശക്തമായ ഒരു മുന്നറിയിപ്പ്...ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ 'തളർത്തും...സ്വന്തം രാജ്യത്തെ വികസനമല്ല, ഇസ്രായേലിന്റെ നാശമാണ് ഇറാന്റെ മുൻഗണന..
ഇസ്രയേലിനോട് കൊമ്പ് കോർക്കാൻ നിൽക്കുന്ന ഇറാന് ഇപ്പോഴിതാ നെതന്യാഹുവിന്റെ ശക്തമായ ഒരു മുന്നറിയിപ്പ് ആണ് വന്നിരിക്കുന്നത്.
ഇസ്രായേലിനെതിരായ മൂന്നാമത്തെ ഇറാനിയൻ ആക്രമണം ഉണ്ടായാൽ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും എന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ നൽകിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യഹുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . മാസങ്ങൾക്കുള്ളിൽ ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്ത തൻ്റെ രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷാ വീഡിയോ പ്രസ്താവനയിൽ.പറഞ്ഞിരിക്കുന്നത് .
“ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് ഞാൻ ഇറാനിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ, ഇറാനിലെ തന്നെ ദശലക്ഷക്കണക്കിന് ആളുകൾ ആ വീഡിയോ കണ്ടു. അവർ അത് കണ്ടതിനുശേഷം നിരവധി ഇറാനികൾ ഇസ്രായേലിലേക്ക് എത്തി. അതുകൊണ്ട് ഇന്ന് ഒരിക്കൽ കൂടി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,”.ഒക്ടോബറിൽ ഇസ്രായേലിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ടെഹ്‌റാന് 2.3 ബില്യൺ ഡോളർ ചിലവായി എന്ന് അവകാശപ്പെട്ടിരുന്നു . പക്ഷെ ഇനിയും മുതിർന്നാൽ ഇത് നിങ്ങളുടെ കൂടുതൽ ബില്യൺ കണക്കിന് ഡോളർ കൊള്ളയടിക്കും തരത്തിലുള്ള ആക്രമണം ആയിരിക്കും ഉണ്ടാകാൻ പോകുന്നത് .
ഇസ്രായേലിന് നേരെ തൊടുത്ത 200-ലധികം ബാലിസ്റ്റിക് മിസൈലുകളുടെ വില 2.3 ബില്യൺ ഡോളറാണെന്ന് നെതന്യാഹു വക്താവ് പിന്നീട് വ്യക്തമാക്കിയിരുന്നു . ഇറാൻ വീണ്ടും ആക്രമിക്കുകയാണെങ്കിൽ, മറ്റൊരു ആക്രമണം ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ "മുടിപ്പിക്കും" എന്ന അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്ഇറാന് കാര്യമായ സാമ്പത്തിക നാശമുണ്ടാക്കാൻ ഇസ്രായേൽ ശ്രമിക്കുമെന്ന ഭീഷണിയായി ഇതിനെ എടുക്കാം . കാരണം ഇറാനെ സംബന്ധിച്ചു എണ്ണ പാടങ്ങളാണ് ആണ് ഇറാന്റെ സമ്പത് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നത് . അതാണോ നെതന്യാഹു തന്റെ പ്രസംഗത്തിലൂടെ ലക്‌ഷ്യം വയ്ക്കുമെന്ന് പറയാതെ പറഞ്ഞിരിക്കുന്നത് എന്നുള്ളത് ആശങ്ക ഉണർത്തുന്നത് .
ഒക്‌ടോബർ ഒന്നിന് ടെഹ്‌റാൻ ഇസ്രായേലിൽ 200 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നെതന്യാഹു അവസാനമായി ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു . ഭൂരിഭാഗം ജനങ്ങളെയും ബോംബ് ഷെൽട്ടറുകളിലേക്കും സുരക്ഷിത മുറികളിലേക്കും അയച്ചു. ആക്രമണം - ഏപ്രിലിൽ ഡ്രോൺ, മിസൈൽ ആക്രമണത്തിന് ശേഷം ഇസ്രായേലിനെതിരായ ഇറാൻ്റെ രണ്ടാമത്തെ നേരിട്ടുള്ള ആക്രമണം - ഇസ്രായേലിലെ സൈനിക താവളങ്ങൾക്കും ചില പാർപ്പിട പ്രദേശങ്ങൾക്കും താരതമ്യേന ചെറിയ നാശനഷ്ടങ്ങൾ വരുത്തുകയും വെസ്റ്റ് ബാങ്കിൽ ഒരു ഫലസ്തീൻകാരനെ കൊല്ലുകയും ചെയ്തു.
ടെഹ്‌റാൻ പിന്തുണയുള്ള ഭീകര നേതാക്കളെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറെയും കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഒക്ടോബർ ഒന്നിന് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു.കഴിഞ്ഞ മാസം ഇറാൻ്റെ വ്യോമ പ്രതിരോധ ബാറ്ററികളിലും നിർണായക ഊർജ സൗകര്യങ്ങൾ സംരക്ഷിക്കുന്ന സൈനിക സൈറ്റുകളിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രയേലിനെ വീണ്ടും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.ഒക്‌ടോബർ ആക്രമണം ഇസ്രായേലിന് നേരിയ നാശം വിതച്ചെന്ന് നെതന്യാഹു പറഞ്ഞു.“എന്നാൽ [അത്] നിങ്ങൾക്ക് എന്ത് നാശമാണ് വരുത്തിയത്?” എന്നാണ് നെതന്യാഹു തിരിച്ചു ചോദിച്ചിരിക്കുന്നത് ,
“ആ തുകയ്ക്ക് നിങ്ങളുടെ ഗതാഗത ബജറ്റിൽ കോടിക്കണക്കിന് തുക ചേർക്കാമായിരുന്നു. നിങ്ങളുടെ വിദ്യാഭ്യാസ ബഡ്ജറ്റിലേക്ക് കോടിക്കണക്കിന് തുക കൂട്ടിച്ചേർക്കാമായിരുന്നു.പകരം, ഖമേനി ഭരണകൂടത്തിൻ്റെ ക്രൂരത തുറന്നുകാട്ടുകയും ലോകത്തെ നിങ്ങളുടെ രാജ്യത്തിനെതിരെ തിരിക്കുകയും ചെയ്തു. നിങ്ങളുടേതാകേണ്ട പണം അവൻ തട്ടിയെടുത്തു, ”പ്രധാനമന്ത്രി പറഞ്ഞു.ഇസ്രയേലുമായുള്ള യുദ്ധത്തിന് പകരം വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ഭരണകൂടം പണം ചെലവഴിച്ചാൽ ഇറാനികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് നെതന്യാഹു വാദിച്ചു.
https://www.facebook.com/Malayalivartha