Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി

15 NOVEMBER 2024 07:33 PM IST
മലയാളി വാര്‍ത്ത

232 തവണ ഇസ്രയേല്‍ ആക്രമിച്ച പലസ്തീനിലെ ഒരു ഗ്രാമം. ഛിന്നഭിന്നമാക്കിയാലും ആ ഗ്രാമം ഉയര്‍ത്തെഴുന്നേല്‍ക്കും. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍ അറാഖിബ് ഗ്രാമം പലസ്തീനിയന്‍ ജനതയുടെ അസാമാന്യമായ അതിജീവനത്തിന്റെ പ്രതീകമാണ്. ഈ ഗ്രാമം 14 വര്‍ഷത്തിനിടെ 232 തവണയാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഒരു വിസ്മയം പോലെ ആ ഗ്രാമം ഇന്നും നിലനില്‍ക്കുന്നു. ഓരോ തവണ തകര്‍ത്തെറിയുമ്പോഴും ഗ്രാമവാസികള്‍ അത് പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. ഇസ്രായേല്‍ അധികൃതര്‍ വീണ്ടും തകര്‍ക്കും. ഗ്രാമീണര്‍ വീണ്ടും പുതുക്കിപ്പണിയും.

ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്ന മരുഭൂപ്രദേശമാണ് നെഗേവ്. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍ അറാഖിബ് എന്ന ബദൂവിയന്‍ ഗ്രാമം ഒരു പലസ്തീനിയന്‍ അധിവാസകേന്ദ്രമാണ്. നവംബര്‍ 11 തിങ്കളാഴ്ച ഈ ഗ്രാമം ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കി. 2010 ജൂലൈ 27നായിരുന്നു ഇസ്രായേല്‍ ഈ ഗ്രാമം ആദ്യം ആക്രമിച്ചു നശിപ്പിച്ചത്. ഓരോ തവണ തകര്‍ക്കപ്പെടുമ്പോഴും ഗ്രാമവാസികള്‍ കെട്ടിടങ്ങളെല്ലാം പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. കാരണം, അനന്തമായി ആവര്‍ത്തിക്കുന്ന അധിനിവേശ അതിക്രമങ്ങള്‍ക്കിടയിലും തങ്ങളുടെ സ്വന്തം മണ്ണില്‍ തന്നെ ജീവിക്കണമെന്നത് അവരുടെ വാശിയാണ്. സയണിസ്റ്റുകളുടെ അക്രമം ഭയന്ന് ഗ്രാമം വിട്ടോടിപ്പോവാന്‍ അവരാരും ഒരുക്കമല്ല. മരവും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മിച്ച വീടുകളില്‍ 22 പലസ്തീന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇസ്രായേല്‍ രൂപീകരണത്തെ തുടര്‍ന്ന് 1951ല്‍ ആട്ടിയോടിക്കപ്പെട്ട അറബ് പൗരന്മാരാണ് അല്‍ അറാഖിബ് ഗ്രാമവാസികള്‍. ഈ പ്രദേശം തങ്ങളുടേതാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഓട്ടോമന്‍ ഭരണകാലത്ത് താമസക്കാരായ അറബ് വംശജര്‍ വിലകൊടുത്തു വാങ്ങിയതാണ് പ്രസ്തുത ഭൂമിയെന്ന് ടെല്‍ അവീവ് ആസ്ഥാനമായ സോക്രോട്ട് എന്ന എന്‍ ജി ഒ വ്യക്തമാക്കുന്നു. തദ്ദേശവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിച്ച് പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെന്നും സോക്രോട്ട് പറയുന്നു.

ഇക്കൊല്ലം ഇതു പത്താം തവണയാണ് ഗ്രാമത്തിലെ നിര്‍മിതികളെല്ലാം പൊളിച്ചുകളയുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അസീസ് അല്‍തൂരി തുര്‍ക്കി മാധ്യമമായ അനദോലുവിനോട് പറഞ്ഞു. 2023ല്‍ 11 തവണയും 2022ല്‍ 15 തവണയും 2021ല്‍ 14 തവണയും ഇസ്രായേല്‍ അറാഖിബ് ഗ്രാമം ഇടിച്ചു നിരത്തിയിരുന്നു. എന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ നിഴലിലായിരുന്നു ഗ്രാമം. അവരുടെ സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചു കൊടുക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെള്ളം, വൈദ്യുതി പോലുള്ള അടിസ്ഥാന സേവനങ്ങള്‍ പോലും ഗ്രാമീണര്‍ക്കു നിഷേധിക്കുകയാണ്.

ആറുപതിറ്റാണ്ടായി ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ക്കു കീഴിലാണ് അല്‍ അറാഖിബ് ഗ്രാമത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും. പക്ഷേ, സയണിസ്റ്റുകളുടെ കുടിലമായ വംശഹത്യ പദ്ധതികള്‍ക്കൊന്നും തന്നെ മരുഭൂമിയിലെ ബദൂവിയന്‍ ജനതയുടെ മനസ്സിളക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍തൂരി പറയുന്നു. 1947-48 കാലത്തെ നഖ്ബ അഥവാ ദുരന്തത്തിനു ശേഷവും ഇപ്പോള്‍ ഒരു കൊല്ലത്തിലേറെയായി തുടരുന്ന നഖ്ബയുടെ ഘട്ടത്തിലും അവരുടെ മനോവീര്യം തളരുകയല്ല, വളരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (55 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends