നേപ്പാളില്‍ വന്‍ ഭൂചലനം... 7.1 തീവ്രത രേഖപ്പെടുത്തി, നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്

നേപ്പാളില്‍ വന്‍ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തി. നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
ഡല്‍ഹി എന്‍സിആര്‍, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നേപ്പാളിലും അനുഭവപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























