Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം

17 JANUARY 2025 07:27 PM IST
മലയാളി വാര്‍ത്ത

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടുന്നവരാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്.

'ഇന്നത്തെ കണക്കനുസരിച്ച്, 126 കേസുകള്‍ (റഷ്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍) ഉണ്ട്. ഈ 126 കേസുകളില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യന്‍ സായുധസേനയില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. റഷ്യന്‍ സൈന്യത്തില്‍ നിലവില്‍ 18 ഇന്ത്യന്‍ പൗരന്മാര്‍ അവശേഷിക്കുന്നുണ്ട്, അവരില്‍ 16 പേര്‍ എവിടെയാണെന്ന് അറിയില്ല. MEA വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'റഷ്യന്‍ അധികൃതര്‍ അവരെ കാണാതായതായി അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെ നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു.' രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്നുമായുള്ള റഷ്യയുടെ പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത തൃശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതിനും മറ്റൊരാള്‍ക്ക് പരിക്കേറ്റതിനും പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ മലയാളിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ചികിത്സ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച, മോസ്‌കോയിലെ എംബസി രണ്ട് ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും എംഇഎ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ പേരൂർക്കടയിൽ, ബാംഗ്ളൂർ പരാതിക്കാരി നെടുമങ്ങാട് !! ചെക്ക് വച്ച് ശാസ്തമംഗലം അജിത്ത്...! ഒരു മുഴം മുന്നേ രാഹുൽ എറിഞ്ഞു  (8 minutes ago)

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (29 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (46 minutes ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (1 hour ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (1 hour ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (2 hours ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (2 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (2 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (3 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (3 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (4 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (4 hours ago)

Malayali Vartha Recommends