Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ലോസാഞ്ചലസില്‍ ചുറ്റുമുള്ള വീടുകള്‍ കത്തിനശിച്ചിട്ടും ഒരു വീടിന് മാത്രം ഒന്നും സംഭവിച്ചില്ല; കാരണം വെളിപ്പെടുത്തി ആര്‍ക്കിടെക്ട് ഗ്രെഗ് ചേസന്‍

18 JANUARY 2025 03:20 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ലോസാഞ്ചലസില്‍ വലിയ രീതിയില്‍ ബാധിച്ച കാട്ടുതീയില്‍ ചുറ്റുമുള്ള വീടുകള്‍ കത്തിനശിച്ചിട്ടും ഒരു വീടിന് മാത്രം ഒന്നും സംഭവിച്ചില്ല.കാട്ടുതീയില്‍ രക്ഷനേടിയ വീടുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പസഫിക് പാലിസേഡിലുള്ള വീടിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

വലത്തും ഇടത്തും മുന്നിലും പിന്നിലും ഉള്ള വീടുകള്‍ എല്ലാം തന്നെ കാട്ടുതീയില്‍ കത്തിക്കരിഞ്ഞിട്ടും പാലിസേഡിലെ ഈ വീടിന് പരിക്കൊന്നും ഏറ്റിട്ടില്ല. വീടിന്റെയും മതിലിന്റേയും ഡിസൈനിനും നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും പിന്നെ ഭാഗ്യവുമാണ് വീട് ബാക്കിയായതിന് പിന്നിലെന്നാണ് വീടിന്റെ ഉടമസ്ഥനായ ആര്‍ക്കിടെക്ട് ഗ്രെഗ് ചേസന്‍ വിശദമാക്കുന്നത്. പാസീവ് ഹോം ഡിസൈന്‍ മാനദണ്ഡമാക്കിയതാണ് ഈ ആര്‍ക്കിടെക്ടിന്റെ വീടിന് സഹായമായത്.

ചെടികള്‍ ഇല്ലാതെയുള്ള കോംപൌണ്ടും കോണ്‍ക്രീറ്റു കൊണ്ട് നിര്‍മ്മിച്ച അരഭിത്തിയും ചുവരുകളും ലോഹനിര്‍മ്മിതമായ മേല്‍ക്കുരയും അഗ്‌നിയെ പ്രതിരോധിക്കുന്ന സീലിംഗുമാണ് ലോസാഞ്ചലസ് കാട്ടുതീയെ ചെറുക്കാന്‍ വീടിനെ സഹായിച്ചതെന്നാണ് ആര്‍ക്കിടെക്ട് ഗ്രെഗ് ചേസന്‍ ദി ഗാര്‍ഡിയനോട് പ്രതികരിച്ചത്. ഭാഗ്യം ഒരു വലിയ ഘടകം ആയിരുന്നെങ്കിലും ഈ പുതിയ വീട്ടില്‍ മരത്തിനേക്കാള്‍ കൂടുതല്‍ കോണ്‍ക്രീറ്റിനെ അടിസ്ഥാനമാക്കിയതും തീയെ ചെറുത്തതായാണ് ഗ്രെഗ് ചേസന്‍ വിലയിരുത്തുന്നത്. ലോസാഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഈ വീടുള്ളത്. മേല്‍ക്കൂരയില്‍ ക്ലാസ് എ കാറ്റഗറിയിലുള്ള മരമാണ് ഉപയോഗിച്ചത്.

ഈ വീടിന് പരിസരത്തുള്ള വീടുകള്‍ എല്ലാം കത്തിനശിച്ചിട്ടും ഈ വീടിനെ തീപിടിക്കാതിരുന്നത് നിര്‍മ്മാണത്തിലെ വ്യത്യാസമാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുന്നുണ്ട്. 12000 വീടുകളും കെട്ടിടങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയെ വലച്ചുകൊണ്ട് കാട്ടു തീ പതിവാകുന്ന സാഹചര്യത്തില്‍ വീടുകളുടെ നിര്‍മ്മാണ രീതിയില്‍ മാറ്റം വേണമെന്നും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. കെമിക്കലുകള്‍ ഉപയോഗിച്ചുള്ള സിന്തറ്റിക് പദാര്‍ത്ഥങ്ങള്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചത് വലിയ രീതിയില്‍ വീടുകള്‍ തീയില്‍ നശിക്കാന്‍ മേഖലയില്‍ കാരണമായിരുന്നു.

ലോസാഞ്ചലസില്‍ പടര്‍ന്ന കാട്ടുതീ ഇനിയും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല. 27 പേരാണ് ഇതിനോടകം കാട്ടുതീയില്‍ കൊല്ലപ്പെട്ടത്. ജനുവരി 7 മുതല്‍ വലുതും ചെറുതുമായ 30 കാട്ടുതീയാണ് ലോസാഞ്ചലസ് മേഖലയെ സാരമായി ബാധിച്ചത്. ഇതില്‍ പാലിസേഡ്, ഈറ്റണ്‍ മേഖലയിലുണ്ടായ കാട്ടുതീയാണ് വലിയ രീതിയിലുള്ള നാശം വിതച്ചത്. മേഖലയില്‍ അനുഭവപ്പെട്ട ശക്തമായ വരണ്ട കാറ്റ് കാട്ടുതീയുടെ വ്യാപനത്തിന് ശക്തി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (32 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (51 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (57 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends