ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ

ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം. വളരെ ആശങ്കയോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ നടന്ന പരിപാടിയില്‍ മാര്‍പാപ്പ പറഞ്ഞു.
ആണവ ഭീഷണിയില്‍ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കുകയും ശാശ്വത സമാധാനം പ്രാവര്‍ത്തികമാക്കുന്നതിന് ആത്മാര്‍ത്ഥമായ സംഭാഷണങ്ങളിലേര്‍പ്പെടുകയും വേണം. ആരും മറ്റൊരാളുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തരുതെന്നും ലിയോ മാര്‍പാപ്പ പറഞ്ഞു.
അതേസമയം ഏകപക്ഷീയ ആക്രമണത്തിലൂടെ ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രയേല്‍ പ്രകോപനത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇറാന്. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടര്‍ന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ തുടരുന്നത്. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.
https://www.facebook.com/Malayalivartha