Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

17 JUNE 2025 04:41 PM IST
മലയാളി വാര്‍ത്ത

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. അടുത്ത മണിക്കൂറുകളില്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.  ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്നു  മാത്രമല്ല ടെഹ്‌റാനിലെ മുഴുവന്‍ ജനങ്ങളും ഉടന്‍ നാടുവിട്ടുപോകാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരവിറക്കിയിരിക്കുന്നു. യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇറാനിലെ മരണസംഖ്യ മുന്നൂറിലേക്കു കുതിക്കുകയാണ്. ഇറാനില്‍ 1,300  പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ എത്ര പേര്‍ സൈനികരാണെന്നും എത്ര സാധാരണക്കാരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ, ഇന്റലിജന്‍സ് സേനയിലെ എല്ലാ നേതാക്കളെയും വകവരുത്തിയതിനു പിന്നാലെയാണ് അയത്തുള്ള ഖുമേനിയെക്കൂടി വധിച്ച് ഇറാനെ നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ നീക്കം. ഇറാന്റെ  ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആയുധശാലകളും ഇപ്പാടെ തരിപ്പണമാക്കിക്കഴിഞ്ഞു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വ്യോമമേഖലയുടെ പൂര്‍ണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖുമീനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്നും  യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹമെന്നും  അവര്‍ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

അറ്റകൈ പ്രയോഗമെന്നോണം ഇസ്രായേല്‍ ടെഹ്‌റാനില്‍ അണുബോംബ് വര്‍ഷിക്കുമോ  എന്ന ആശങ്കയിലാണ് ലോകം.  ടെല്‍ അവീവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍കാരോട് ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ  ഖുമേനിയെ ഇറാന്‍ അതിസുരക്ഷിതമായ  ബങ്കറിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഖുമേനി എവിടെ ഒളിച്ചാലും തങ്ങള്‍ കണ്ടെത്തുമെന്നും ഉദ്ദേശിക്കുന്ന സമയം കൊലപ്പെടുത്തുമെന്നുമാണ്  ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആണവ, മിസൈല്‍ സംവിധാനങ്ങള്‍  തകര്‍ക്കുക എന്ന ലക്ഷ്യം നേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു.

ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും  നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ  രഹസ്യാന്വേഷണവിഭാഗമായ ഖുദ്സ് സേനയുടെ പത്ത്  കമാന്‍ഡ് സെന്ററുകളില്‍ ഇസ്രയേല്‍ ബോംബിട്ടതോടെ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയന്‍ ജനറല്‍ മുഹമ്മദ് കസേമിയുള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും  ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ഡൊണള്‍ഡ്  ട്രംപ് ഇന്ന് അന്ത്യശാസനം ഇറക്കിയതും ആശങ്കകള്‍ക്കിടയാക്കുന്നു. ഇസ്രായേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അവരുടെ മേല്‍ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രായേല്‍ ടെഹ്റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ  ആണവ താവളങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ ഇസ്രായേല്‍  നശിപ്പിച്ചുകഴിഞ്ഞു.  പടിഞ്ഞാറന്‍ ഇറാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാന്‍ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.

ടെഹ്‌റാന്റെ വിധിക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. ഇസ്രായേലി ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തതിനാല്‍  ഇറാന്‍ വീണ്ടെടുക്കാന്‍ വളരെ സമയമെടുത്തേക്കാം. അതേ സമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനും തുടര്‍ച്ചയായി നൂറുകണക്കിന് മിസൈലുകള്‍ പ്രയോഗിക്കുന്നുണ്ട്. ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പല നഗരങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ മൂലം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ 17 ആയി. ഇതിനുപുറമെ 74 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി  ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനിയൊരു മിസൈല്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്ന് ഭീഷണി മുന്നോട്ട് വച്ചിട്ടുള്ളത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ടെല്‍ അവൈവിലും റിഷോണ്‍ ലെസിയോണിലും നടന്ന ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനാല്‍ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ വിശദമാക്കിയിട്ടുള്ളത്.

2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ അതില്‍ ഹമാസിനൊപ്പം  ഇറാനും പരോക്ഷമായി കക്ഷിചേര്‍ന്നിരുന്നു. യുദ്ധത്തില്‍  ഹിസ്ബുള്ള ചേര്‍ന്നതോടെ സംഘര്‍ഷം ലെബനനിലേക്കും ഹൂതികളുടെ പങ്കിനെത്തുടര്‍ന്ന് യെമെനിലേക്കും പടര്‍ന്നു. സിറിയയിലെയും ഇറാഖിലെയും സായുധസംഘങ്ങളും ഇസ്രായേലിനെതിരേ നിഴല്‍ യുദ്ധം നയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇസ്രായേലിനെതിരേ നിലകൊള്ളുന്ന പ്രതിരോധ അച്ചുതണ്ട് സഖ്യത്തിലെ സംഘടനകളാണ് ഇവരെല്ലാം. അതിനാല്‍ ഇസ്രായേല്‍ സിറിയയെയും ഇറാഖിനെയും ലെബനോനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യതയും തള്ളക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends