വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി

വന്ദേഭാരതില്‍ യാത്രക്കാരന് ലഭിച്ചത് പഴകിയ ഭക്ഷണമെന്ന് പരാതി. പരാതി പറഞ്ഞ യാത്രക്കാരോട് ആദ്യം റെയില്‍വേ പറഞ്ഞത് അടച്ചു വച്ചതു കൊണ്ട് തോന്നുതാണെന്ന്. ഒടുവില്‍ വഴങ്ങിയ റെയില്‍വേ ഭക്ഷണം മാറ്റി നല്‍കിയത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ്. രാവിലെ 7.35 ന് വന്ദേഭാരതിലെ യാത്രയിലാണ് യാത്രക്കാര്‍ക്ക് ദുരനുഭവം.
സ്‌ക്രാംബിള്‍ഡ് എഗ്ഗും പാറ്റിയും ഓര്‍ഡര്‍ ചെയ്ത യാത്രക്കാരന് ലഭിച്ചത് ചീഞ്ഞ മുട്ട. സംശയം തോന്നി കാറ്ററിങ് ജീവനക്കാരനെ യാത്രക്കാരന്‍ അറിയിച്ചു. പഴകിയ മുട്ട തിരികെ എടുത്ത് വീണ്ടും ഭക്ഷണം നല്‍കിയെങ്കിലും അതും വളിച്ച് മണം വന്നിരുന്നു. വീണ്ടും പരാതി പറഞ്ഞപ്പോള്‍ കാറ്ററിങ് ജീവനക്കാര്‍ സമ്മതിച്ചില്ല. മുട്ട അടച്ചു വച്ചതു കൊണ്ട് മണം തോന്നുന്നതാണെന്നായിരുന്നു മാനേജരുടെ വാദം. വളിച്ച ഭക്ഷണം എടുത്തു മാറ്റാനും ജീവനക്കാര്‍ തയാറായില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു.
തുടര്‍ന്നു യാത്രക്കാരന്‍ ടിടിഇയെ കണ്ട് പരാതി അറിയിച്ചു. ടിടിഇ നിര്‍ദേശിച്ചതനുസരിച്ച് ഐആര്‍സിടിസിയുടെ ഷെഫ് യാത്രക്കാരനെ കണ്ടു സംസാരിച്ചശേഷം വെജിറ്റേറിയന്‍ ഭക്ഷണം പകരം നല്‍കിയാണു പ്രശ്‌നം പരിഹരിച്ചത്. ഏതാണ്ട് 8.30 ന് ശേഷമാണ് യാത്രക്കാരനു പ്രഭാത ഭക്ഷണം ലഭിച്ചത്. പിന്നീട് യാത്രക്കാരന്‍ ഐആര്‍സിടിസിയുടെ പരാതി സെല്ലിലും വന്ദേഭാരതിന്റെ സോണല്‍ കോര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കി. അതേസമയം മുട്ട ഓര്‍ഡര്‍ ചെയ്ത മറ്റൊരു യാത്രക്കാരനും ലഭിച്ചത് പഴകി ദുര്‍ഗന്ധം വമിക്കുന്ന മുട്ടയായിരുന്നു.
https://www.facebook.com/Malayalivartha

























