ചൈനയിലെ വൈദ്യുതിനിലയ അപകടവുമായി ബന്ധപ്പെട്ട് ഒമ്പതു പേര്‍ അറസ്റ്റില്‍

ചൈനയിലെ യിച്ചുന്‍ നഗരത്തില്‍ 74 പേരുടെ മരണത്തിനിടയാക്കിയ വൈദ്യുതിനിലയ അപകടവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ അറസ്റ്റു ചെയ്തു. ഹെബേയ് യിനെംഗ് ടവര്‍ എഞ്ചിനിയറിംഗ് കമ്പനിയുടെ ചെയര്‍മാന്‍, ചീഫ് എഞ്ചിനിയര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ 17 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദുരന്തമുണ്ടായത്. വൈദ്യുതിനിലയത്തിന്റെ കൂളിംഗ് ടവര്‍ നിര്‍മിക്കാനായി കെട്ടിയുയര്‍ത്തിയ പ്ലാറ്റ്‌ഫോമില്‍നിന്ന ജീവനക്കാരായിരുന്നു അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha























