Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ബ്രിട്ടനില്‍ വോട്ടവകാശത്തിനുള്ള പ്രായം കുറയ്ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

15 MAY 2017 08:47 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ വോട്ടവകാശത്തിനുള്ള പ്രായം 16 ആയി കുറയ്ക്കുന്നതിനോട് യോജിപ്പില്ലെന്നു പ്രധാനമന്ത്രി തെരേസ മേയ്. അധികാരത്തിലെത്തിയാല്‍ വോട്ടിങ് പ്രായം 16 വയസാക്കി കുറയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തോടു പ്രതികരിക്കവേയാണ് തനിക്കും പാര്‍ട്ടിക്കും ഇതിനോടു യോജിപ്പില്ലെന്നു തെരേസ മേയ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ വോട്ടു ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. 2014ല്‍ നടന്ന സ്‌കോട്ടിഷ് ഹിതപരിശോധനയില്‍ പതിനാറും പതിനേഴും വയസുള്ളവര്‍ക്ക് വോട്ടവകാശം നല്‍കിയിരുന്നു.

ലേബര്‍ പാര്‍ട്ടിക്കു പുറമേ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ വോട്ടിങ് പ്രായം കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ഭരണകക്ഷിയായ ടോറികള്‍ക്കും തീവ്രവലതുപക്ഷ പാര്‍ട്ടിയായ യുക്കിപ്പിനും ഇതിനോട് യോജിപ്പില്ല.

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടന്ന അഭിപ്രായ സര്‍വേകളില്‍ ഒന്നില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടി റേറ്റിങ്ങില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ നടത്തിയ വാഗ്ദാനങ്ങളുടെ നീണ്ടനിരയും പാര്‍ട്ടിയുടെ പ്രകടനപത്രിക ചോര്‍ന്ന് പുറത്തുവന്ന വിവരങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചതായി പുതിയ സര്‍വേഫലം വ്യക്തമാക്കുന്നു. റെയില്‍വേ, റോയല്‍മെയില്‍, ഊര്‍ജമേഖല എന്നിവ ദേശസാല്‍കരിക്കുമെന്ന പ്രഖ്യാപനവും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനവും വോട്ടര്‍മാരെ ആകര്‍ഷിച്ചു.

ശനിയാഴ്ച പുറത്തുവന്ന സര്‍വേയനുസരിച്ച് 32 ശതമാനം പേരാണ് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി പ്രതികരിച്ചത്. ഇത് 2015ലെ പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ച വോട്ട് ഷെയറിനേക്കാള്‍ കൂടുതലാണ്. 14 മുതല്‍ 15 പോയിന്റുവരെ ലീഡാണ് ഈ സര്‍വേയില്‍ ടോറികള്‍ക്ക് ലേബറിനുമേല്‍ ഉള്ളത്. കഴിഞ്ഞയാഴ്ച ഇത് 17 പോയിന്റായിരുന്നു. ബ്രെക്‌സിറ്റിന്റെ പേരിലുള്ള ടോറികളുടെ മുന്നേറ്റത്തില്‍ പകച്ചുനിന്ന ലേബര്‍പാര്‍ട്ടിക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന ഈ സര്‍വേഫലം.

ശനിയാഴ്ചതന്നെ പുറത്തുവന്ന മറ്റൊരു സര്‍വേഫലം ടോറികള്‍ക്ക് ഇപ്പോഴും 18 പോയിന്റ് ലീഡ് പ്രവചിക്കുന്നുണ്ട്. ഇതില്‍ 31 ശതമാനം ലേബറിനും 49 ശതമാനം ടോറികള്‍ക്കും വിജയസാധ്യത പറയുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും യുക്കിപ്പിനും എല്ലാ സര്‍വേയിലും പിന്തുണ കുറഞ്ഞുവരികയാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (12 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (13 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (19 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (46 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends