രാജ്യാന്തര കോടതി കുൽഭൂഷൺ യാദവിന്റെ വധശിക്ഷ സംബന്ധിച്ച് വാദം കേൾക്കൽ തുടങ്ങി

രാജ്യാന്തര കോടതി കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സംബന്ധിച്ച് വാദം കേള്‍ക്കല്‍ തുടങ്ങി. ഇന്ത്യയുടെ വാദമാണ് ആദ്യം കേള്‍ക്കുക. ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാക്കിസ്ഥാന്‍ വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുന്നത് രാജ്യാന്തര കോടതിക്കു ചാരവൃത്തി സംബന്ധിച്ച ഈ കേസില്‍ ഇടപെടാന്‍ അധികാരമില്ലെന്ന നിലപാട് പാക്കിസ്ഥാന്‍ എടുത്തേക്കുമെന്ന് സൂചനയുണ്ട്.
ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി വിരമിച്ചയാളാണ് മഹാരാഷ്ട്ര സ്വദേശിയായ ജാദവ്. തുടര്‍ന്ന് ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹത്തെ 2016 മാര്‍ച്ച് മൂന്നിനു പാക്കിസ്ഥാന്‍ ഇറാനില്‍ നിന്ന് പിടികൂടിയെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍നിന്നു പിടികൂടിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha
























