വ്യാജ വിവരങ്ങള്‍ നല്‍കിയ ഫേസ്ബുക്കിന് 800 കോടി പിഴ

വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന തെറ്റായ വിവരം നല്‍കിയ ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ 800 കോടി പിഴ ചുമത്തി.
കൃതിമായ വിവരങ്ങള്‍ നല്‍കുക എന്നത് ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന്റെ എല്ലാം നിയമങ്ങളും കമ്ബനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ കോമ്ബറ്റീഷന്‍ കമ്മീഷന്‍ പറഞ്ഞു. 2014ലാണ് 1900 കോടി ഡോളര്‍ മുടക്കി ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്.
2014ല്‍ വാട്‌സ് ആപ്പിനെ ഏറ്റെടുക്കമ്പോള്‍ രണ്ട് നെറ്റ്‌വര്‍ക്കുകളിലും അക്കൗണ്ടുകളും ഓട്ടോമേറ്റഡായി ബന്ധിപ്പിക്കില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരുന്നത്. പിന്നീട് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യത നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. വാട്‌സ് ആപ്പ് ഉപഭോക്താകളുടെ ഫോണ്‍ നമ്ബറുകളും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിച്ചത്. ഇതാണ് ഫേസ്ബുക്കിന് യൂറോപ്യന്‍ കമീഷന്‍ പിഴ ശിക്ഷ വിധിക്കാന്‍ കാരണം.
അതേസമയം, അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികള്‍ ഉണ്ടാവില്ലെന്ന് കമീഷന്‍ ഉറപ്പ് നല്‍കിയതായും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























