ഈ പെണ്‍പിള്ളേരെ കൊണ്ട് തോറ്റു ... ബോഡിഗാര്‍ഡിനും രക്ഷയില്ല

പ്രസിഡന്റിനു സംരക്ഷണം നല്‍കാനായി ബോഡിഗാര്‍ഡിനെ നിയമിച്ചു. എന്നാല്‍ പ്രസിഡന്റിനോടു ഉള്ളതിനേക്കാളും ആരാധന പ്രസിഡന്റിന്റെ ബോഡി ഗാര്ഡിനോട് ആയാലോ, അഴിമതിക്കാരിയായ പ്രസിഡന്റിനെ പുറത്താക്കി അധികാരത്തിൽ എത്തിയ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനേക്കാള്‍ ആരാധകരാണ് പ്രസിഡന്റിന്റെ ബോഡിഗാര്‍ഡിന് എന്ന അവസ്ഥയാണിപ്പോള്‍. ചതുരത്താടിയും സുന്ദരമായ കണ്ണുകളുമുള്ള ചോയി ഗങ് ജേ ആണ് സുന്ദരികളുടെ മനം കീഴടക്കിയിരിക്കുന്നത്.
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയുമൊക്കെ പിന്നില്‍ കട്ടി കൂളിങ് ഗ്ലാസ് വച്ചു മസിലുപിടിച്ചു നില്‍ക്കുന്ന ബോഡി ഗാര്‍ഡുകളെ കണ്ടു മടുത്തവര്‍ക്കു മുന്നിലേക്കാണ് റൊമാന്റിക് ഹീറോയുടെ വരവ്. ചോയി ഗങ് ജേയുടെ ചിത്രം ട്വീറ്റ് ചെയ്തും റീട്വീറ്റ് ചെയ്തും പെണ്‍കുട്ടികള്‍ ഇത് ആഘോഷമാക്കി. ഇവന്‍ എന്റെ മാത്രം ബോഡിഗാര്‍ഡ് ആയിരുന്നെങ്കില്‍ എന്നുവരെ പ്രണയത്തില്‍ പൊതിഞ്ഞു കമന്റ് വന്നു. സുന്ദരനും കരുത്തനുമായ ബോഡി ഗാര്‍ഡിനെ ഒരുനോക്ക് കാണാന്‍ ആരാധികമാര്‍ തിടുക്കം കൂടുകയാണ്. പ്രണയ ലേഖനങ്ങളും കവിതകളും കൊണ്ട് ആരാധികമാര്‍ പൊതിയുകയാണ്. എന്നാല്‍ ആരാധികമാര്‍ പൊതിഞ്ഞിട്ടു കാര്യമൊന്നുമില്ല. 36 വയസുകാരനായ ഈ ബോഡിഗാര്‍ഡ് വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ അച്ഛനുമാണ്. പക്ഷേ അതൊന്നും ഈ ബോഡിഗാര്‍ഡിനെ ആരാധിക്കാന്‍ പെണ്‍കുട്ടികള്‍ക്കു തടസമാകുന്നില്ല.
2018 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്ന പ്രസിഡന്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പാര്‍ക് ഗ്യൂന്‍ ഹൈ അഴിമതിക്കേസില്‍ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മൂണ്‍ ജെ ഇന്‍ അധികാരത്തിലെത്തിയത്. ഒരു! പതിറ്റാണ്ടു നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനാണു മൂണിന്റെ വിജയത്തോടെ വിരാമമായത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, മൂണിനേക്കാള്‍ തിളങ്ങിയത് യങ് ആണ്.
https://www.facebook.com/Malayalivartha























