ഫിലിപ്പീന്‍സിലെ ചൂതാട്ടകേന്ദ്രത്തില്‍ വെടിവയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ചൂതാട്ടകേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 34 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൂതാട്ടകേന്ദ്രത്തില്‍ കടന്നു കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ച അക്രമി മേശകളും കസേരകളും കൂട്ടിയിട്ട് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവം ഭീകരാക്രമണം അല്ലെന്നും മോഷണശ്രമമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി സ്വയം മരിക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ചൂതാട്ടകേന്ദ്രത്തിലെ മേശകള്‍ക്ക് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് അധികംപേരും മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആരെയും വെടിവച്ചു കൊല്ലുന്നതിന് അക്രമി ശ്രമിച്ചില്ലെന്നും അവിടെയുണ്ടായിരുന്നവ മോഷ്ടിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ അക്രമിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇയാളെ തിരിച്ചറിയാന്‍ ആയിട്ടില്ല.
https://www.facebook.com/Malayalivartha


























